യുഎസും ബ്രിട്ടനുമായി ചേർന്ന് സൗദിയുടെ നാവികാഭ്യാസം

ദമ്മാം: യുഎസും ബ്രിട്ടനുമായി ചേർന്നുള്ള സൗദിയുടെ സംയുക്ത നാവികാഭ്യാസം കിഴക്കൻ പ്രവിശ്യയിൽ ഒരാഴ്ച പിന്നിട്ടു. നേവൽ ഡിഫൻഡർ 21 എന്ന പേരിലാണ് നാവികാഭ്യാസം. ബ്രിട്ടന്‍റെ മൈൻ സ്വീപ്പർ എന്ന വിഖ്യാ ത യുദ്ധക്കപ്പലും പരിശീലനത്തിൽ പങ്കെടുക്കുന്നുണ്ട്. കിഴക്കൻ പ്രവിശ്യാ വൈസ് അഡ്മിറൽ മാജിദ് അൽ ഖഹ്താനി ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുത്തു.

കിഴക്കൻ പ്രവിശ്യയിലെ ജുബൈൽ തീരത്തുള്ള കിങ് അബ്ദുൾ അസീസ് നാവിക താവളമാണ് ആതിഥേയത്വം വഹിക്കുന്നത്. സമുദ്ര ഗതാഗതം, സമുദ്ര- തീര സംരക്ഷണം, നാവിക പോരാട്ട പ്രവർത്തനങ്ങൾ, അത്യാധുനിക യുദ്ധോപകരണങ്ങളുടെ ഉപയോഗം, രക്ഷാ പ്രവർത്തനങ്ങൾ, ആശയവിനിമയ രീതികൾ തുടങ്ങിയ മേഖലകളിലാണ് സംയുക്ത അഭ്യാസം. വ‍്യാഴാഴ്ച തുടങ്ങിയ നാവികാഭ്യാസം രണ്ടാഴ്ച നീളും.

മൂന്നു രാജ്യങ്ങളും തമ്മിലുള്ള സൈനിക- നയതന്ത്ര ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗമായാണ് നാവികാഭ്യാസം.