ലേബർ ക്യാംപുകളിൽ ഡ്രൈ റേഷൻ കിറ്റ് വിതരണം

മനാമ: ഇന്ത്യൻ കമ്യൂണിറ്റി റിലീഫ് ഫണ്ട് കമ്മിറ്റിയുടെ നേതൃത്വത്തിൽ എഴുപത്തി രണ്ടാമത് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ഇന്ത്യൻ എംബസിയെ പ്രതിനിധീകരിച്ച് വിവിധ ലേബർ ക്യാമ്പുകളിലേക്ക് ഡ്രൈ റേഷൻ കിറ്റുകൾ വിതരണത്തിന് തുടക്കമായി.

പുനരുപയോഗിക്കാവുന്ന ഫെയ്സ് മാസ്ക്കുകൾ ആന്‍റി ബാക്ടീരിയൽ സോപ്പുകൾ ടൂത്ത് പേസ്റ്റ്, ബോധവത്ക്കരണ ഫ്ലയറുകൾ തുടങ്ങിയവ തുബ്ലിയിലുള്ള ലേബർ ക്യാമ്പിലെ 200 ഓളം തൊഴിലാളികൾക്കാണ് ചൊവ്വാഴ്ച വിതരണം ചെയ്തത്.