എല്ലാ വര്‍ഷവും കോവിഡ് വാക്സീന്‍ സ്വീകരിക്കണം; മുന്നറിയിപ്പുമായി യുഎഇ

അബുദാബി : ജനിതക വ്യത്യാസം സംഭവിച്ച വൈറസിനെതിരെ പ്രതിരോധത്തിന്റെ ഭാഗമായി എല്ലാ വര്‍ഷവും വാക്സീന്‍ സ്വീകരിക്കേണ്ടി വന്നേക്കാമെന്ന് യുഎഇ ആരോഗ്യവകുപ്പ് വക്താവ് ഡോ.ഫരീദ അല്‍ ഹൊസാനി.

16 വയസുള്ളവര്‍ക്ക് നല്‍കുന്ന ചില വാക്സീനുകള്‍ ഭാവിയില്‍ കുട്ടികള്‍ക്ക് നല്‍കാമോ എന്നുള്ള വൈദ്യ പരീക്ഷണത്തിലാണ്. അതേസമയം, കോവി‍ഡ് ബാധിതരായ 40 മുതല്‍ 50% വരെ ആളുകള്‍ക്ക് പ്രത്യക്ഷത്തില്‍ യാതൊരു അസുഖവും ഇല്ലായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രായമുള്ളവരിലാണ് തങ്ങളുടെ ശ്രദ്ധയെന്നും അവര്‍ പറഞ്ഞു.

അബുദാബി പൊതു ആരോഗ്യ കേന്ദ്രത്തിന്റെ സഹകരണത്തോടെ മൈത ബിന്‍ത് അഹ്മദ് അല്‍ നഹ്യാന്‍ ഫൗണ്ടേഷന്‍ ഫോര്‍ കമ്യൂണിറ്റി ആന്‍ഡ് കള്‍ചറല്‍ ഇനീഷ്യേറ്റീവ്സ് സംഘടുപ്പിച്ച വെര്‍ച്വല്‍ പരിപാടിയിലാണ് ഇക്കാര്യം സൂചിപ്പിച്ചത്.