​ഭിന്നശേഷിക്കാരുടെ കൈപിടിച്ച് സൗദി; പ്രത്യേക നടപ്പാത, നമ്പർ പ്ലേറ്റ്

shoes on block tactile paving for blind handicap on tiles pathway, walkway for blindness people.

ദമ്മാം: ഭി​ന്ന​ശേ​ഷി​ക്കാ​രു​ടെ വാ​ഹ​ന​ങ്ങ​ളി​ലെ ന​മ്പ​ർ​പ്ലേ​റ്റു​ക​ളി​ൽ പ്ര​ത്യേ​ക ലോ​ഗോ പ​തി​ക്കാ​നു​ള്ള അ​നു​മ​തി​ നൽകി സൗദി. ഭി​ന്ന ശേ​ഷി​ക്കാ​രു​ടെ തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ്​ ഉ​പ​യോ​ഗി​ച്ച് മ​തി​യാ​യ രേ​ഖ​ക​ൾ ന​ൽ​കി 800 റി​യാ​ൽ അ​ട​ച്ചാ​ൽ പ്ര​ത്യേ​ക ലോ​ഗോ​യു​ള്ള ന​മ്പ​ർ​പ്ലേ​റ്റ് ല​ഭി​ക്കും. കി​ഴ​ക്ക​ൻ പ്ര​വി​ശ്യ കേ​ന്ദ്രീ​ക​രി​ച്ച്​ ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കു​വേ​ണ്ടി പ്ര​വ​ർ​ത്തി​ക്കു​ന്ന സ​ന്ന​ദ്ധ​സം​ഘ​ട​ന​യു​ടെ അ​പേ​ക്ഷ​യി​ന്മേ​ലാ​ണ് ഉ​ത്ത​ര​വ്.

ദ​മ്മാം ന​ഗ​ര​സ​ഭ അ​ധി​കൃ​ത​രു​ടെ നേ​തൃ​ത്വ​ത്തി​ൽ കാഴ്ചയില്ലാത്തവർക്കു വേണ്ടി അ​ടു​ത്തി​ടെ മ​റ്റൊ​രു പ​ദ്ധ​തി ന​ട​പ്പാ​ക്കി​യി​രു​ന്നു. കാഴ്ച പരിമിതിയുള്ളവർക്ക് വ​ഴി​കാ​ട്ടി​യാ​വും​വി​ധം പ്ര​ത്യേ​ക ലൈ​നു​ക​ൾ കോ​ൺ​ക്രീ​റ്റി​ൽ അ​ട​യാ​ള​പ്പെ​ടു​ത്തി​യ നടപ്പാതകളാണ് പ്രത്യേകത. ഇ​തോ​ടെ, പ​ര​സ​ഹാ​യ​മി​ല്ലാ​തെ ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്ക് ദ​മ്മാം, സീ​ക്കോ ബി​ൽ​ഡി​ങ് പ​രി​സ​രം മു​ത​ൽ ലേ​ഡീ​സ് മാ​ർ​ക്ക​റ്റി​ലെ മു​ഴു​വ​ൻ ഇ​ട​ങ്ങ​ളും പ​ള്ളി​യും വ​രെ ന​ട​ന്നെ​ത്താം. സ്‌​പ​ർ​ശ​ന​ത്തി​ലൂ​ടെ മ​ന​സ്സി​ലാ​ക്കാ​വു​ന്ന ഈ ​ന​ട​പ്പാ​ത​ക​ളി​ൽ പ​തി​ച്ചി​രി​ക്കു​ന്ന ചി​ഹ്​​ന​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് അ​ന്ധ​ന്മാ​ർ​ക്കും കാ​ഴ്ച​ശ​ക്തി കു​റ​വു​ള്ള​വ​ർ​ക്കും സ​ഞ്ചാ​രം സു​ഗ​മ​മാ​വും. ന​ട​ക്കു​ന്ന​തി​നി​ടെ പാ​ർ​ക്കി​ങ്ങി​ലേ​ക്കും പ​ള്ളി​യി​ലേ​ക്കും ക​ട​യി​ലേ​ക്കു​മൊ​ക്കെ പ്ര​ത്യേ​കം ദി​ശ നി​ർ​ണ​യി​ക്കാ​വു​ന്ന കോ​ഡ് ഭാ​ഷ​യി​ലു​ള്ള ചി​ഹ്​​ന​ങ്ങ​ളാ​ണ് പാ​ത​യി​ൽ പ​തി​ച്ചി​ട്ടു​ള്ള​ത്.

വാ​ഹ​ന​ത്തി​ലെ ന​മ്പ​ർ​പ്ലേ​റ്റി​ന്‍റെ മാ​തൃ​ക ഭി​ന്ന​ശേ​ഷി​സൗ​ഹൃ​ദ രാ​ജ്യ​ങ്ങ​ളി​ൽ നി​ല​വി​ലു​ള്ള മാ​ന​ദ​ന്ധം പാ​ലി​ച്ചു​കൊ​ണ്ടാ​ണ്. ശാ​രീ​രി​ക​മോ മാ​ന​സി​ക​മോ ബു​ദ്ധി​പ​ര​മോ സം​വേ​ദ​ന​പ​ര​മോ ആ​യ ബ​ല​ഹീ​ന​ത​ക​ൾ ഉ​ള്ള​വ​രെ​ല്ലാം ഭി​ന്ന​ശേ​ഷി​ക്കാ​രു​ടെ ഗ​ണ​ത്തി​ൽ പെ​ടും. സൗ​ദി ജ​ന​സം​ഖ്യ​യു​ടെ 10 ശ​ത​മാ​ന​ത്തോ​ളം പേ​ർ ഭി​ന്ന​ശേ​ഷി​ക്കാ​രാ​ണെ​ന്നാ​ണ് 2019ലെ ​ക​ണ​ക്ക്. അ​തി​ൽ 3.2 ശ​ത​മാ​നം പേ​ർ വാ​ഹ​നാ​പ​ക​ട​ങ്ങ​ളെ തു​ട​ർ​ന്നാ​ണ് ഈ ​ഗ​ണ​ത്തി​ലെ​ത്തി​യ​ത്. വി​ദ്യാ​ഭ്യാ​സം, തൊ​ഴി​ൽ, പാ​ർ​പ്പി​ട നി​ർ​മാ​ണം, ആ​രോ​ഗ്യ​സു​ര​ക്ഷ തു​ട​ങ്ങി എ​ല്ലാ മേ​ഖ​ല​ക​ളി​ലും ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്ക് സ​വി​ശേ​ഷ പ​രി​ഗ​ണ​ന രാ​ജ്യം ന​ൽ​കു​ന്നു​ണ്ട്.