സൗദിയുടെ “സ്വന്തം കാർ’ അടുത്തവർഷം

ജു​ബൈ​ൽ: സൗ​ദി അ​റേ​ബ്യ​ ആദ്യമായി നി​ർ​മി​ക്കു​ന്ന കാ​ർ അടുത്തവർഷം ​പു​റ​ത്തി​റ​ങ്ങും. ദ​ക്ഷി​ണ കൊ​റി​യ​യു​ടെ സാ​ങ്‌​യോ​ങ് മോ​ട്ടോ​ർ ക​മ്പ​നി​യു​മാ​യി സ​ഹ​ക​രി​ച്ചാ​ണ്​ സൗ​ദി വാ​ഹ​ന നി​ർ​മാ​ണ​രം​ഗ​ത്തേ​ക്ക്​ ചു​വ​ടുവയ്ക്കു​ന്ന​ത്. ജു​ബൈ​ലി​ലാ​ണ് രാ​ജ്യ​ത്തെ ആ​ദ്യ കാ​ർ നി​ർ​മാ​ണ​ശാ​ല .

കാ​ർ നി​ർ​മാണവുമായി ബന്ധപ്പെട്ട അ​സം​ബ്ലി സെന്‍റ​ർ സ്ഥാ​പി​ക്കു​ന്ന​തി​നുള്ള നിർമാണ പ്രവർത്തനങ്ങൾ അ​ന്തി​മഘ​ട്ട​ത്തി​ലാ​ണ്. അ​സം​ബ്ലി സെന്‍റർ പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​യാ​ലു​ട​ൻ കാ​ർ നി​ർ​മാ​ണ​ത്തി​ലേ​ക്ക്​ ക​ട​ക്കും. സൗ​ദി അ​റേ​ബ്യ​യെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം പു​തി​യ ച​രി​ത്ര​മാ​കുമിത്. മ​റ്റു​ മൂ​ന്ന് ആ​ഗോ​ള വാ​ഹ​ന നി​ർ​മാ​താ​ക്ക​ളെ​കൂ​ടി ആ​ക​ർ​ഷി​ക്കാ​നാ​വ​ശ്യ​മാ​യ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ വി​ക​സി​പ്പി​ക്കാ​ൻ ജു​ബൈ​ലി​ലെ റോ​യ​ൽ ക​മ്മി​ഷ​ൻ ന​ട​പ​ടി ആ​രം​ഭി​ച്ച​താ​യി വ്യ​വ​സാ​യി​ക നി​ക്ഷേ​പ വി​ക​സ​ന വ​കു​പ്പ് ഡ​യ​റ​ക്ട​ർ മു​ഹ​മ്മ​ദ് അ​ൽ​സ​ഹ്‌​റാ​നി അ​റി​യി​ച്ചു.

2040ഓ​ടെ വാ​ഹ​ന വ്യ​വ​സാ​യ​ത്തി​ൽ വ​ൻ കു​തി​പ്പ്​ പ്ര​തീ​ക്ഷി​ച്ചു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​ണ്​ തു​ട​ക്കം കു​റി​ച്ചി​രി​ക്കു​ന്ന​ത്. 20 വ​ർ​ഷ​ത്തി​നു​ള്ളി​ൽ 40 ശ​ത​കോ​ടി റി​യാ​ലിന്‍റെ (10.67 ശ​ത​കോ​ടി ഡോ​ള​ർ) നേ​രി​ട്ടു​ള്ള നി​ക്ഷേ​പ​മാ​ണ്​ ഈ ​രം​ഗ​ത്തേ​ക്ക്​ കൊ​ണ്ടു​വ​രാ​ൻ റോ​യ​ൽ ക​മ്മിഷ​ൻ ശ്ര​മം ന​ട​ത്തു​ന്ന​ത്. സൗ​ദി മൊ​ത്ത ആ​ഭ്യ​ന്ത​ര ഉ​ത്പാ​ദ​ന​ത്തി​​ൽ വാ​ഹ​ന വ്യ​വ​സാ​യം 80 ശ​ത​കോ​ടി റി​യാ​ൽ സം​ഭാ​വ​ന ന​ൽ​കു​ന്ന അ​വ​സ്ഥ സൃ​ഷ്​​ടി​ക്കും. നേ​രി​ട്ട്​ 27,000 തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ സൃ​ഷ്​​ടി​ക്ക​പ്പെ​ടും. സൗ​ദി​യു​ടെ ത​ന്ത്ര​പ്ര​ധാ​ന​മാ​യ വ്യ​വ​സാ​യ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​ണ് രാ​ജ്യ​ത്ത് നി​ർ​മാ​ണ​ത്തി​നു​ള്ള ഓ​ട്ടോ കോം​പ്ല​ക്സ്. നേ​രി​ട്ടു​ള്ള വാ​ഹ​ന നി​ർ​മാ​ണ​ത്തി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന 90 ശ​ത​മാ​നം അ​സം​സ്കൃ​ത വ​സ്തു​ക്ക​ളും ജു​ബൈ​ൽ വ്യ​വ​സാ​യ മേ​ഖ​ല​യി​ൽ​നി​ന്നും റാ​സ് അ​ൽ-​ഖൈ​ർ ഇ​ൻ​ഡ​സ്ട്രി​യ​ൽ സി​റ്റി​യി​ൽ​നി​ന്നും ഉ​ൽ​പാ​ദി​പ്പി​ക്കും.