സൗദിയില്‍ കോവിഡ് ബാധിച്ചു നാലു മരണം

റിയാദ്​: സൗദിയില്‍ കോവിഡ് ബാധിച്ചു നാലുപേരാണ് ഇന്ന് മരിച്ചത്. ഇതോടെ ആകെ മരണസംഖ്യ 6350 ആയി ഉയര്‍ന്നു. പ്രതിദിന കോവിഡ് രോഗമുക്തി​ വീണ്ടും ഉയര്‍ന്നു. 203 പേരാണ്​ ശനിയാഴ്​ച സുഖം പ്രാപിച്ചത്​. കുറച്ചുദിവസമായി രോഗമുക്തിയെക്കാള്‍ പുതുതായി രോഗം ബാധിക്കുന്നവരുടെ എണ്ണം ഉയര്‍ന്നുനില്‍ക്കുകയായിരുന്നു. അതിനാണിപ്പോള്‍ മാറ്റം വന്നത്​. 197 പേര്‍ക്കാണ്​ പുതുതായി കോവിഡ്​ സ്ഥിരീകരിച്ചത്​.

രാജ്യത്ത്​ റിപ്പോര്‍ട്ട്​ ചെയ്​ത കോവിഡ്​ കേസുകളുടെ ആകെ എണ്ണം 366185 ഉം രോഗമുക്തരുടെ എണ്ണം 357728 ഉം ആയി.

അസുഖ ബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം വീണ്ടും 2107 ആയി ഉയര്‍ന്നു. ഇതില്‍ ഗുരുതരാവസ്ഥയിലുള്ളവരുടെ എണ്ണം 329 ആയി​​. ഇവര്‍ രാജ്യത്തെ വിവിധ ആശുപത്രികളില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്​. ബാക്കിയുള്ളവരുടെ ആരോഗ്യസ്ഥിതി തൃപ്​ തികരമാണ്​. രാജ്യത്തെ കോവിഡ്​ മുക്തി നിരക്ക്​ 97.7 ശതമാനവും മരണനിരക്ക്​ 1.7 ശതമാനവുമായി തുടരുന്നു​.

കഴിഞ്ഞ 24 മണിക്കൂറിനിടെ വിവിധ മേഖലകളില്‍ റിപ്പോര്‍ട്ട്​ ചെയ്​ത പുതിയ കോവിഡ്​ കേസുകള്‍: റിയാദ്​ 78, കിഴക്കന്‍ പ്രവിശ്യ 43, മക്ക 36, മദീന 10, അല്‍ബാഹ 6, ഹാഇല്‍ 5, അസീര്‍ 5, ഖസീം 5, ജീസാന്‍ 3, നജ്​റാന്‍ 2.