കു​വൈ​ത്തി​ല്‍ അതിശൈത്യം; ജാഗ്രതാ നിര്‍ദേശം നല്‍കി ആരോഗ്യ വകുപ്പ്

അതിശൈത്യം മൂലം തണുത്തുവിറച്ച പൂച്ചകള്‍ വാഹനത്തിനു മുകളില്‍ എന്‍ജിന്റെ ചൂട് കിട്ടാനായി കയറി ഇരിക്കുന്നു. ഫോട്ടോ: സുധീര്‍ അഹമ്മദ്‌

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തി​ല്‍ ശ​ക്ത​മാ​യ ത​ണു​പ്പ് തുടരുകയാണ്. ബു​ധ​നാ​ഴ്​​ച മു​ത​ല്‍ ശ​നി​യാ​ഴ്​​ച വ​രെ ശ​ക്ത​മാ​യ ത​ണു​പ്പാ​യി​രി​ക്കു​മെ​ന്നാ​യി​രു​ന്നു കാലാവസ്ഥ പ്ര​വ​ച​നം ലഭിച്ചത്.

ബു​ധ​നാ​ഴ്​​ച വൈ​കീ​​ട്ടോ​ടെ നേ​രി​യ തോ​തി​ല്‍ ആ​രം​ഭി​ച്ച ത​ണു​പ്പ്​ ക്ര​മേ​ണ ശ​ക്തി​പ്പെ​ട്ട്​ വെ​ള്ളി​യാ​ഴ്​​ച ക​ഠി​ന​മാ​യി തുടരുകയാണ് ഉണ്ടായത്. മ​രു​ഭൂ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ 1.8 ഡി​ഗ്രി സെ​ല്‍​ഷ്യ​സ്​ വ​രെ താ​പ​നി​ല താ​ഴ്​​ന്നു. റെ​സി​ഡ​ന്‍​ഷ്യ​ല്‍ ഭാ​ഗ​ങ്ങ​ളി​ല്‍ ഏ​ഴ്, എ​ട്ട്​ ഡി​ഗ്രി​യാ​യി​രു​ന്നു രാ​ത്രി​കാ​ല താ​പ​നി​ല ഉണ്ടായിരുന്നത്.

പ​ടി​ഞ്ഞാ​റ​ന്‍ റ​ഷ്യ​യി​ല്‍​നി​ന്നു​ള്ള സൈ​ബീ​രി​യ​ന്‍ കാ​റ്റു​മൂ​ലം വ​ലി​യ തിരമാലയ്ക്ക് ​ സാ​ധ്യ​ത​യു​ണ്ടെ​ന്നും ക​ട​ലി​ല്‍ പോ​കു​ന്ന​വ​ര്‍ ജാ​ഗ്ര​ത പു​ല​ര്‍​ത്ത​ണ​മെ​ന്നും കാ​ലാ​വ​സ്ഥ വ​കു​പ്പി​െന്‍റ മു​ന്ന​റി​യി​പ്പു​ണ്ടാ​യി​രു​ന്നു. ആ​സ്​​ത്​​മ, ശ്വാ​സ​കോ​ശ രോ​ഗി​ക​ള്‍ വ​ള​രെ അ​ത്യാ​വ​ശ്യ​ത്തി​ന​ല്ലാ​തെ പു​റ​ത്തി​റ​ങ്ങ​രു​തെ​ന്ന്​ ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​െന്‍റ മു​ന്ന​റി​യി​പ്പു​ണ്ട്​.