സൗദിയില്‍ യുവാവ് മൂന്നു പേരെ വെടിവെച്ചുകൊന്നത് ഹാഷിഷ് ലഹരിയില്‍

റി​യാ​ദ്: യുവാവ് റിയാദില്‍ മൂന്നു പേരെ വെടിവെച്ചു കൊന്നു. ഭാ​ര്യാ​സ​ഹോ​ദ​ര​നെ​യും ര​ണ്ടു സെക്യൂരിറ്റി ഓഫിസര്‍മാരെയുമാണ്‌ യു​വാ​വ് വെ​ടി​വ​ച്ച്‌ കൊ​ന്നു.
മ​റ്റൊ​രു പോ​ലീ​സു​കാ​ര​ന് തുടയ്ക്ക് വെടിയേറ്റിരുന്നെങ്കിലും ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

അ​ക്ര​മം ന​ട​ത്തി​യ സൗ​ദി പൗ​ര​നെ പോ​ലീ​സ് പി​ന്നീ​ട് ബ​ലം​പ്ര​യോ​ഗി​ച്ച്‌ കീ​ഴ്പ്പെ​ടു​ത്തി. കു​ടും​ബ​വ​ഴ​ക്കാ​ണ് മൂ​ന്ന് പേ​രു​ടെ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ സം​ഭ​വ​ത്തി​ന് കാ​ര​ണം. അ​ക്ര​മി ഭാ​ര്യാ​സ​ഹോ​ദ​ര​നെ തോ​ക്കി​ന്‍​മു​ന​യി​ല്‍ നി​ര്‍​ത്തി​യി​രി​ക്കു​ന്ന വി​വ​ര​മ​റി​ഞ്ഞാ​ണ് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി​യ​ത്.

ഇ​തോ​ടെ അ​ക്ര​മി ആ​ദ്യം പോ​ലീ​സി​നെ​തി​രേ നി​റ​യൊ​ഴി​ക്കു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് ഭാ​ര്യാ​സ​ഹോ​ദ​ര​ന് നേ​രെ​യും വെ​ടി​യു​തി​ര്‍​ത്തു. മൂ​വ​രും സം​ഭ​വ സ്ഥ​ല​ത്ത് ത​ന്നെ മ​രി​ച്ചു. ഇയാളില്‍ നിന്ന് ഹാഷിഷ് കണ്ടെത്തി.