യുഎഇയില്‍ ഇന്ന് 3529 പേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ

അബുദാബി: യുഎഇയില്‍ ഇന്ന് 3529 പേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തിരുന്നതായി ആരോഗ്യ – പ്രതിരോധ മന്ത്രാലയം അറിയിക്കുകയുണ്ടായി. എന്നാല്‍ അതേസമയം ചികിത്സയിലായിരുന്ന 3901 പേര്‍ രോഗമുക്തരായിട്ടുണ്ട്. നാല് മരണങ്ങളാണ് പുതിയതായി രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയ 1,63,285 കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെ 2.4 കോടി കൊവിഡ് പരിശോധനകള്‍ യുഎഇയില്‍ നടത്തിയിട്ടുണ്ട്. ഇന്നുവരെയുള്ള കണക്കുകള്‍ പ്രകാരം 2,67,258 പേര്‍ക്കാണ് യുഎഇയില്‍ കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇവരില്‍ 2,39,170 പേരും രോഗമുക്തരായി. 766 കൊവിഡ് മരണങ്ങളാണ് ഇതുവരെ സംഭവിച്ചത്.