ഹോംക്വാറന്‍റീനിൽ കഴിയേണ്ടവരുടെ പ്രായപരിധി 65 ആക്കി ഖത്തർ

ദോഹ: വിദേശത്തുനിന്നെത്തുന്നവരിൽ ഹോം ക്വാറന്‍റീനിൽ കഴിയേണ്ടുന്നവരുടെ പ്രായ പരിധി ഖത്തർ 65 ആക്കി ഉയർത്തി. നേരത്തേ ഇത് 55 ആയിരുന്നു. ഭേദഗതികളോടു കൂടിയ പുതുക്കിയ പട്ടിക 24 മുതൽ പ്രാബല്യത്തിൽ.

ഇപ്പോഴുള്ള വ്യവസ്ഥകൾ പ്രകാരം ആഭ്യന്തരമന്ത്രാലയത്തിന്‍റെ എക്സെപ്ഷണൽ റീ എൻട്രി പെർമിറ്റ് ലഭിച്ച ശേഷം ദോഹയിൽ മടങ്ങിയെത്തുന്നവർക്ക് ഒരാഴ്ച ഹോട്ടൽ ക്വാറന്‍റീൻ നിർബന്ധമാണ്. ഇവരിൽ 19 വിഭാഗങ്ങൾക്കാണ് ഹോം ക്വാറന്‍റീനിൽ കഴിയാനുള്ള അനുമതി. കോവിഡ് വ്യാപനം കൂടിയ രാജ്യങ്ങളിൽനിന്നുള്ളവരാണെങ്കിലും പട്ടികയിൽ ഉൾപ്പെട്ടവരെങ്കിൽ ഹോംക്വാറന്‍റീൻ അനുവദിക്കും.

യാത്രയ്ക്ക് 72 മണിക്കൂറിനു മുൻപ് അംഗീകൃത ഹെൽത്ത് സെന്‍ററിൽനിന്നുള്ള കോവിഡ് നെഗറ്റീവ് പരിശോധനാ ഫലം വേണം. ഗുരുതര ആരോഗ്യപ്രശ്നങ്ങളുള്ളവർ നിർബന്ധമായും മൈ ഹെൽത്ത് പോർട്ടലിൽ രജിസ്റ്റർ ചെയ്ത മെഡിക്കൽ റിപ്പോർട്ട് വാങ്ങണം.

65ഓ അതിനു മുകളിലോ പ്രായമുള്ലവർ, ഗുരുതര ആരോഗ്യ പ്രശ്നങ്ങളുള്ളവർ, പരസഹായം ആവശ്യമുള്ളവർ തുടങ്ങി 19 വിഭാഗങ്ങളിൽപ്പെടുന്നവർക്ക് ഹോംക്വാറന്‍റീൻ അനുമതിയില്ല.