സൗദിയില്‍ ഇന്ന് കോവിഡ് വൈറസ് ബാധിച്ചത് 238 പേര്‍ക്ക്

റിയാദ്​: സൗദിയില്‍ ഇന്ന് കോവിഡ് വൈറസ് ബാധിച്ചത് 238 പേര്‍ക്ക്. ബുധനാഴ്​ച 238 പേര്‍ക്കാണ്​ രോഗം സ്ഥിരീകരിച്ചത്​. 173 പേര്‍​ കൂടി കോവിഡ് മുക്തരായി. രാജ്യത്ത്​ വിവിധ ഭാഗങ്ങളിലായി മൂന്നുപേര്‍ മരിച്ചു. ഇതോടെ രാജ്യത്ത്​ റിപ്പോര്‍ട്ട്​ ചെയ്​ത കോവിഡ്​ കേസുകളുടെ ആകെ എണ്ണം 365563 ഉം രോഗമുക്തരുടെ എണ്ണം 357177 ഉം ആയി. ആകെ മരണസംഖ്യ 6338 ആയി ഉയര്‍ന്നു.

അസുഖ ബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം വീണ്ടും 2048 ആയി ഉയര്‍ന്നു. ഇതില്‍ ഗുരുതരാവസ്ഥയിലുള്ളവരുടെ എണ്ണം 331 ആയി​​. ഇവര്‍ രാജ്യത്തെ വിവിധ ആശുപത്രികളില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്​. ബാക്കിയുള്ളവരുടെ ആരോഗ്യസ്ഥിതി തൃപ്​തികരമാണ്​. രാജ്യത്തെ കോവിഡ്​ മുക്തി നിരക്ക്​ 97.7 ശതമാനവും മരണനിരക്ക്​ 1.7 ശതമാനവുമായി തുടരുന്നു​. കഴിഞ്ഞ 24 മണിക്കൂറിനിടെ വിവിധ മേഖലകളില്‍ റിപ്പോര്‍ട്ട്​ ചെയ്​ത പുതിയ കോവിഡ്​ കേസുകള്‍: റിയാദ്​ 86, കിഴക്കന്‍ പ്രവിശ്യ 56, മക്ക 38, മദീന 11, ഹാഇല്‍ 11, അസീര്‍ 10, വടക്കന്‍ അതിര്‍ത്തി മേഖല 10, അല്‍ബാഹ​ 6, ഖസീം​ 4, നജ്​റാന്‍ 3, ജീസാന്‍ 1, അല്‍ജൗഫ്​ 1, തബൂക്ക്​ 1.