യുഎഇയില്‍ 19 വാഹനങ്ങള്‍ കൂട്ടിയിടിച്ചു; ഒരു മരണം

അബുദാബി: യുഎഇയില്‍ ചെറുതും വലുതുമായ 19 വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. എട്ടു പേര്‍ക്ക് അപകടത്തിൽ പരിക്കേറ്റു. ചൊവ്വാഴ്ച രാവിലെ അല്‍ മഫ്രഖ് ഏരിയയിലാണ് അപകടമുണ്ടായിരിക്കുന്നത്. ട്രക്കുകളും കാറുകളുമുള്‍പ്പെടെയുള്ള വാഹനങ്ങളാണ് അപകടത്തില്‍പ്പെട്ടിരിക്കുന്നത്.

കനത്ത മൂടല്‍മഞ്ഞ് മൂലം കാഴ്ചാപരിധി കുറഞ്ഞതാണ് അപകടത്തിന് കാരണമായിരിക്കുന്നത്. ഏഷ്യന്‍ വംശജനാണ് അപകടത്തിൽ മരിച്ചത്. വാഹനമോടിച്ചിരുന്ന മറ്റ് എട്ടുപേര്‍ക്ക് പരിക്കേറ്റതായി അബുദാബി പൊലീസ് പ്രസ്താവനയില്‍ പറഞ്ഞു. വാഹനങ്ങള്‍ തമ്മില്‍ വേണ്ട അകലം പാലിക്കാത്തതും അപകടത്തിന് കാരണമാക്കിയെന്ന് പൊലീസ് കൂട്ടിച്ചേര്‍ത്തു.