ചികിത്സക്കായി നാട്ടില്‍ പോയ പ്രവാസി മലയാളി നിര്യാതനായി

ജുബൈല്‍: അസുഖബാധയെ തുടര്‍ന്ന്​ ചികിത്സക്കായി നാട്ടില്‍ പോയ പ്രവാസി മലയാളി നിര്യാതനായി. ജുബൈലില്‍ വ്യാപാരിയായ കാസര്‍കോട്​ മണക്കാട് മട്ടമ്മല്‍ സ്വദേശി തെക്കേ പീടികയില്‍ അബ്​ദുല്ല (58) ആണ് മരിച്ചത്. ജുബൈലിലെ റഹ്‌മ കോള്‍ഡ് സ്​റ്റോറേജ് ഉടമകളില്‍ ഒരാളാണ്​.​ 25 വര്‍ഷത്തിലേറെയായി സൗദിയിലുള്ളഅബ്​ദുല്ല നേരത്തെ സാഹില്‍ കോള്‍ഡ് സ്​റ്റോറേജ്, റാസില്‍ കോള്‍ഡ് സ്​റ്റോറേജ് എന്നിവ നടത്തിയ ശേഷം 11 വര്‍ഷം മുമ്പാണ്‌ റഹ്‌മ കോള്‍ഡ് സ്​റ്റോറേജി​െന്‍റ നടത്തിപ്പ്​ പങ്കാളിയാവുന്നത്. രോഗബാധയെ തുടര്‍ന്ന് ചികിത്സക്കായി ഒരുവര്‍ഷം മുമ്പാണ്‌ നാട്ടിലേക്ക് പോയത്. മൃതദേഹം ഖബറടക്കി. ഭാര്യ: സുഹ്റാബി. മക്കള്‍: ശറഫ്, ഹമീദ്, ഫാത്വിമ. മരുമക്കള്‍:- റിയാസ്, റുക്സാന.