സൗദിയില്‍ ഇന്ന് കോവിഡ് ബാധിച്ചു ആറു പേര്‍ മരിച്ചു

റിയാദ്: സൗദിയില്‍ ഇന്ന് കോവിഡ് ബാധിച്ചു ആറു പേര്‍ മരിച്ചു. ഇതോടെ ആകെ മരണം 6329 ആയി. ഇന്ന് 170 പേര്‍ക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. 161 പേര്‍ കോവിഡ് നെഗറ്റീവായി. രാജ്യത്ത് ഇനി 1922 പേര്‍ കൂടി മാത്രമേ കോവിഡ് നെഗറ്റീവാകാനുള്ളൂ. ഇതില്‍ 317 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്.
രാജ്യത്ത് മരണനിരക്ക് 1.7 ശതമാനമാണ്. ഇന്ന് കൂടുതല്‍ കോവിഡ് കേസുകള്‍ റിയാദിലാണ്. 67 പേര്‍ക്ക് റിയാദില്‍ കോവിഡ് ബാധിച്ചു.