സൗദിയില്‍ വന്‍ മയക്കുമരുന്നു വേട്ട; 94 പേര്‍ പിടിയില്‍


റിയാദ്: സൗദിയില്‍ വന്‍ മയക്കുമരുന്നു വേട്ട. യമന്‍ അതിര്‍ത്തി വഴി സൗദിയിലേക്ക് മയക്കുമരുന്നു കടത്താന്‍ ശ്രമിച്ച 94 പേരെ സൗദി അതിര്‍ത്തി സുരക്ഷാ സേന അറസ്റ്റ് ചെയ്തു. സേന വക്താവ് ലെഫ്. കേണല്‍ മിസ്ഫര്‍ അല്‍ഖറൈനി അറിയിച്ചതാണിക്കാര്യം.
ജിസാന്‍ പ്രവിശ്യയില്‍ നിന്ന് 75 പേരും അസീര്‍ പ്രവിശ്യയിലെ 13 പേരുമാണ് അറസ്റ്റിലായത്.
ജിസാനില്‍ അറസ്റ്റിലായ മയക്കുമരുന്നു കടത്തുകാരില്‍ നിന്ന് 974 കിലോ ഹഷീഷും 37.5 ടണ്‍ ഖാത്തും അസീര്‍ പ്രവിശ്യയില്‍ അറസ്റ്റിലായ പ്രതികളില്‍ നിന്ന് 265 കിലോ ഖാത്തും നജ്‌റാനില്‍ പിടിയിലായ മയക്കുമരുന്നു കടത്തുകാരില്‍ നിന്നു 88 കിലോ ഹഷീഷുമാണ് പിടിച്ചെടുത്തത്. വടക്കു പടിഞ്ഞാറന്‍ സൗദിയിലെ തബൂക്കില്‍ നിന്ന് 12912 ലഹരി ഗുളികകളും പിടിച്ചെടുത്തു.