യുഎഇയില്‍ ഇന്ന് പുതിയതായി 3,432 പേര്‍ക്ക് കൂടി കോവിഡ്‌

അബുദാബി: യുഎഇയില്‍ ഇന്ന് പുതിയതായി 3,432 പേര്‍ക്ക് കൂടി കോവിഡ്‌ വൈറസ് രോഗബാധ സ്ഥിരീകരിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം. ചികിത്സയിലായിരുന്ന 3,118 പേര്‍ രോഗമുക്തരാവുകയും ചെയ്തു. ഏഴ്കൊവിഡ് മരണങ്ങളാണ് രാജ്യത്ത് പുതിയതായി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയ 1,51,096 കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. രാജ്യത്ത് ഇതുവരെ 2.3 കോടിയിലധികം കൊവിഡ് പരിശോധനകളാണ് നടത്തിയിരിക്കുന്നത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം യുഎഇയില്‍ 2,49,808 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.