കോവിഡിന്റെ പേരില്‍ ശമ്പളം കുറച്ചാല്‍ നടപടി

റിയാദ്: കോവിഡിന്റെ പേരില്‍ സൗദിയില്‍ ശമ്പളം വെട്ടിക്കുറച്ചാല്‍ നടപടി. കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ജീവനക്കാര്‍ക്കുമേല്‍ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ സൗദി മിനിസ്ട്രി ഓഫ് ഹ്യൂമന്‍ റിസോഴ്‌സസ് ആന്‍ഡ് സോഷ്യല്‍ ഡെവലപ്‌മെന്റ് നീക്കി. ശമ്പളം വെട്ടിക്കുറയ്ക്കല്‍, ശമ്പളമില്ലാ അവധി, ലേ- ഓഫ് തുടങ്ങിയവ ഉള്‍പ്പെടെയാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നത്. ഇനി മുതല്‍ സൗദിയിലെ കമ്പനികള്‍ക്ക് കോവിഡിന്റെ പേരില്‍ ശമ്പളം കുറച്ചു കഴിഞ്ഞാല്‍ കമ്പനിക്കെതിരേ നടപടിയുണ്ടാകും.