സൗദിയിൽ ഒരാഴ്ചയ്ക്കിടെ 18,000 കോവിഡ് നിയമലംഘന കേസുകൾ

ജിദ്ദ: ഒരാഴ്ചയ്ക്കിടെ സൗദിയിൽ കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ച 18000 കേസുകൾ. 18746 പേർക്കെതിരേ കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിന് കേസെടുത്തതായി ആഭ്യന്തരമന്ത്രാലയം അറിയിച്ചു. റിയാദ് മേഖലയിലാണ് ഏറ്റവും കൂടതൽ നിയമലംഘനങ്ങൾ; 5924. മക്കയിൽ 3,191 കേസുകൾ റിപ്പോർട്ട് ചെയ്തു.

കോവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കാൻ പൗരന്മാരും പ്രവാസികളും തയാറാകാണമെന്ന് മന്ത്രാലയം കർശനമായി പറഞ്ഞു. പ്രതിദിന കോവിഡ് കേസുകൾ 150ന് താഴെയാവുകയും രോഗമുക്തി നേടുന്നവരുടെ എണ്ണം വർധിക്കുകയും ചെയ്തിട്ടുണ്ട്.

കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചാൽ 1000 റിയാലാണ് പിഴ. ഇത് സ്വദേശികൾക്കും വിദേശികൾക്കും ഒരുപോലെ ബാധകം. മാസ്ക് ധരിക്കാതെ പുറത്തിറങ്ങുക, സാമൂഹിക അകലം പാലിക്കാതിരിക്കുക, പൊതുസ്ഥലങ്ങളിൽ താപനില പരിശോധിക്കാൻ വിസമ്മതിക്കുക, ശരീരത്തിന്‍റെ താപനില കൂടിയാലും പ്രോട്ടോക്കോൾ ലംഘനം നടത്തുക തുടങ്ങിയവ കോവിഡ് നിയമലംഘനങ്ങളിൽപ്പെടും.