നാട്ടില്‍ നിന്ന് മടങ്ങിവന്ന് മൂന്നാഴ്ച കഴിഞ്ഞപ്പോള്‍ മലയാളി സൗദിയില്‍ മരിച്ചു


ഹഫർ അൽ ബാത്തിൻ: ആലപ്പുഴ മണ്ണഞ്ചേരി സ്വദേശി മച്ചുങ്കൽ വീട്ടിൽ പരേതരായ മുഹമ്മദ് കുഞ്ഞ് അമ്മീൻബി ദമ്പതികളുടെ മകൻ  അബ്ദുൽ റഹ് മാൻ (62)ഹഫർ അൽ ബാത്തിനിൽ നിര്യാതനായി. ഹഫറിൽ നിന്നും ഇരുന്നൂറ് കിലോമീറ്റർ അകലെ സമൂദ എന്ന സ്ഥലത്ത് ഹോട്ടലിൽ ജോലി ചെയ്തു വരികയായിരുന്നു ഇദ്ദേഹം. ദേഹാസ്വാസ്ത്യം ഉണ്ടായതിനെത്തുടർന്ന് ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും. ജീവൻ രക്ഷിക്കാനായില്ല.ഇരുപത് ദിവസം മുമ്പാണ്  നാട്ടിൽ ലീവിന് പോയി വന്നത്. ഹഫർ അൽ ബാത്തിൻ സെൻട്രൽ ഹോസ്പിറ്റലിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം കബറടക്കം ചെയ്യുന്നതിന് നിയമസഹായം നൽകുമെന്ന് ഇന്ത്യൻ സോഷ്യൽ ഫോറം പ്രവർത്തകരായ നൗഷാദ് കൊല്ലം, ഷിനുഖാൻ പന്തളം എന്നിവർ അറിയിച്ചു. ഭാര്യ :ആബിദ ബീവി, മക്കൾ :അൻസില, സഫിയത്ത്, സുമയ്യ, മുഹമ്മദ് അജ്മൽ