അബു സമ്ര അതിര്‍ത്തി സജീവമായി; വാഹനങ്ങള്‍ അധികവും സൗദിയിലേക്ക്

ദോഹ: സൗദി- ഖത്തര്‍ കര അതിര്‍ത്തി തുറന്നതോടെ ഇതുവഴിയുള്ള ഗതാഗതവും സജീവമായി. ഖത്തറില്‍ നിന്ന് സൗദിയിലേക്കാണ് കൂടുതല്‍ വാഹനങ്ങളുമെത്തിയത്. മൂന്നുദിവസത്തിനിടെ 930 വാഹനങ്ങളാണ് അതിര്‍ത്തിയിലൂടെ കടന്നുപോയതെന്ന് ലാന്‍ഡ് കസ്റ്റംസ് അഡ്മിനിസ്‌ട്രേഷന്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
835 വാഹനങ്ങള്‍ സൗദിയിലേക്കും സൗദിയില്‍ നിന്ന് 95 വാഹനങ്ങള്‍ ഖത്തറിലേക്കും പോയി.
കോവിഡ് സുരക്ഷിതത്വം പാലിക്കുന്നതിനായി അബു സമ്ര അതിര്‍ത്തി കടന്നു ദോഹയിലേക്ക് പ്രവേശിക്കുന്നവര്‍ ഒരാഴ്ച ഹോട്ടല്‍ ക്വാറന്റൈനില്‍ കഴിയണം.
മൂന്നര വര്‍ഷങ്ങള്‍ക്കു ശേഷം ജനുവരി ഒന്‍പതു മുതലാണ് അബു സമ്രയിലൂടെ വാഹനങ്ങള്‍ പ്രവേശിച്ചു തുടങ്ങിയത്.