സൗദിയില്‍ കോവിഡ് നെഗറ്റീവാകാന്‍ ഇനി 1939 പേര്‍ മാത്രം

റിയാദ്: സൗദിയില്‍ കോവിഡ് നെഗറ്റീവാകാന്‍ ഇനി 1939 പേര്‍ മാത്രമേയുള്ളൂ. ഇവരില്‍ 310 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്.
അതേസമയം ഇന്ന് കോവിഡ് ബാധിച്ച് അഞ്ചു പേര്‍ കൂടി മരിച്ചു. ഇതോടെ ആകെ മരിച്ചവരുടെ എണ്ണം 6300 ആയി. ഇന്ന് 147 പേര്‍ക്കാണ് പുതുതായി കോവിഡ് ബാധിച്ചത്. 151 പേര്‍ക്ക് കോവിഡ് നെഗറ്റീവായി.
കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്തെ വിവിധ മേഖലകളില്‍ കോവിഡ് ബാധിച്ചത് റിയാദ- 48, കിഴക്കന്‍ പ്രവിശ്യ-33, അസീര്‍-12, ഖസീം-5, നജ്‌റാന്‍-5,തബൂക്ക്-3, വടക്കന്‍ അതിര്‍ത്തിമേഖല- 5.
ആകെ സൗദിയില്‍ 364096 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. ഇതില്‍ 97.7 ശതമാനം പേര്‍ക്കും കോവിഡ് നെഗറ്റീവായി.