മൂന്നു മാസത്തിനിടെ ഉംറ നിര്‍വഹിച്ചത് 16.54 ലക്ഷം പേര്‍

ജിദ്ദ : കോവിഡ് പശ്ചാത്തലത്തിലും എല്ലാ വിധ പ്രോട്ടോകോള്‍ പാലിച്ചുകൊണ്ട് കഴിഞ്ഞ മൂന്നു മാസത്തിനിടെ 16.54 ലക്ഷം പേര്‍ ഉംറ കര്‍മം നിര്‍വഹിച്ചതായി ഹറംകാര്യ വകുപ്പ് അറിയിച്ചു.

46.4 ലക്ഷം പേര്‍ വിശുദ്ധ ഹറമില്‍ നമസ്‌കാരങ്ങളില്‍ പങ്കെടുത്തതായും 60 ലക്ഷത്തിലധികം ആളുകള്‍ ഇക്കാലയളവില്‍ ഉംറ നിര്‍വഹിക്കുകയും ഹറമില്‍ നമസ്‌കാരങ്ങള്‍ നിര്‍വഹിക്കുകയും ചെയ്തതായും ഹറംകാര്യ വകുപ്പ് പറഞ്ഞു.

കഴിഞ്ഞ ഒക്‌ടോബര്‍ നാലു മുതല്‍ ജനുവരി ഒമ്ബതു വരെയുള്ള കാലത്താണ് ഇത്രയും പേര്‍ ഉംറ നിര്‍വഹിക്കുകയും ഹറമില്‍ നമസ്‌കാരങ്ങളില്‍ പങ്കെടുക്കുകയും ചെയ്തത്.