ഡെസര്‍ട്ട് സഫാരി; 6 പുതിയ ഓഫ് റോഡ് റൂട്ട് തുറന്ന് അബുദാബി

അബുദാബി: ഡെസര്‍ട്ട് സഫാരി കമ്പക്കാര്‍ക്ക് ആഹ്ലാദം പകര്‍ന്ന് അബുദാബി, അല്‍ഐന്‍, അല്‍ദഫ്‌റ എന്നിവിടങ്ങളില്‍ 6 പുതിയഓഫ് റോഡ് ഡ്രൈവിങ് റൂട്ട് ആരംഭിച്ചു.
മണല്‍കൂനകള്‍ക്കു മീതെ ഫോര്‍വീല്‍ ഡ്രൈവില്‍ സാഹസിക വിനോദ സഞ്ചാരത്തിനാണ് അബുദാബി സാംസ്‌കാരിക, വിനോദസഞ്ചാര വിഭാഗം അവസരം ഒരുക്കിയിരിക്കുന്നത്.
ടൂര്‍ ഓപ്പറേറ്റര്‍മാരുടെ വാഹനങ്ങളിലോ പരിചയ സമ്പന്നരായ ഡ്രൈവര്‍മാരോടൊപ്പം സ്വകാര്യ ഫോര്‍വീല്‍ വാഹനങ്ങളിലോ മരു
ഭൂമിയിലെ ഡ്രൈവിങ് ആസ്വദിക്കാം. മരുഭൂമിയില്‍ കൂടാരം കെട്ടി തങ്ങാനുള്ള സൗകര്യവും ടൂര്‍ ഓപ്പറേറ്റര്‍മാര്‍ ഒരുക്കുന്നുണ്ട്.
വിശദാംശങ്ങള്‍ക്ക് : www.visitabudhabi.ae