സിദ്ദീഖ് അഹമ്മദിനടക്കം നാ​ല് മ​ല​യാ​ളി​ക​ള്‍​ക്ക് പ്ര​വാ​സി ഭാ​ര​തീ​യ സ​മ്മാ​ന്‍ പു​ര​സ്‌​കാ​രം

ന്യൂ​ഡ​ല്‍​ഹി: നാ​ലു മ​ല​യാ​ളി​ക​ള്‍​ക്ക് പ്ര​വാ​സി ഭാ​ര​തീ​യ സ​മ്മാ​ന്‍ പു​ര​സ്കാ​രം. പ്രി​യ​ങ്കാ രാ​ധാ​കൃ​ഷ്ണ​ന്‍ (ന്യൂ​സി​ലാ​ന്‍​ഡ്)​സി​ദ്ദി​ഖ് അ​ഹ​മ്മ​ദ് (സൗ​ദി അ​റേ​ബ്യ), ഡോ. ​മോ​ഹ​ന്‍ തോ​മ​സ് (ഖ​ത്ത​ര്‍), ബാ​ബു​രാ​ജ​ന്‍ ക​ല്ലു​പ​റ​മ്ബി​ല്‍ ഗോ​പാ​ല​ന്‍ (ബ​ഹ്റൈ​ന്‍) എ​ന്നി​വ​ര്‍​ക്കാ​ണ് പു​ര​സ്കാ​രം ല​ഭി​ച്ച​ത്.

ഇ​ന്ത്യ​യി​ലോ വി​ദേ​ശ​ത്തോ വി​വി​ധ മേ​ഖ​ല​ക​ളി​ല്‍ പ്രാ​വീ​ണ്യം തെ​ളി​യി​ച്ച വി​ദേ​ശ ഇ​ന്ത്യ​ക്കാ​ര്‍​ക്ക് കേ​ന്ദ്ര​വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം ഏ​ര്‍​പ്പെ​ടു​ത്തി​യ ബ​ഹു​മ​തി​യാ​ണ് പ്ര​വാ​സി ഭാ​ര​തീ​യ സ​മ്മാ​ന്‍ അ​വാ​ര്‍​ഡ്‌.

ന്യൂ​സി​ലാ​ന്‍​ഡി​ലെ ലേ​ബ​ര്‍ പാ​ര്‍​ട്ടി​യു​ടെ എം​പി​യും മ​ന്ത്രി​പ​ദ​വി​യി​ലെ​ത്തി​യ ആ​ദ്യ മ​ല​യാ​ളി​യു​മാ​ണ് പ്രി​യ​ങ്ക രാ​ധാ​കൃ​ഷ്ണ​ന്‍. സൗ​ദി അ​റേ​ബ്യ ആ​സ്ഥാ​ന​മാ​യു​ള്ള ഇ​റാം ഗ്രൂ​പ്പ് സ്ഥാ​പ​ക​നും വ്യ​വ​സാ​യി​യു​മാ​ണ് സി​ദ്ദി​ഖ് അ​ഹ​മ്മ​ദ്.