കുവൈറ്റിൽ എണ്ണ ടാങ്കർ പൊട്ടിത്തെറിച്ച് 2 മരണം

കുവൈറ്റ് സിറ്റി: കുവൈറ്റിലെ ഷുവൈഖ് വ്യവസായ മേഖലയിൽ എണ്ണ ടാങ്കർ പൊട്ടിത്തെറിച്ച് രണ്ടു പേര്് മരിച്ചു. ഒരാൾക്കു പരുക്കേറ്റു. ടാങ്കറിന്‍റെ വെൽഡിങ് നടക്കുന്നതിനിടെയാണ് അപകടം. പൊട്ടിത്തെറിയുടെ തീവ്രതയിൽ 30 മീറ്റർ ദൂരേക്കു തെറിച്ച ടാങ്കർ പാലത്തിൽ ഇടിച്ചു നിൽക്കുകയായിരുന്നു.
അപകടത്തെക്കുറിച്ച് അഗ്നിശമന വിഭാഗവും സുരക്ഷാ അധികൃതരും അന്വേഷണം ആരംഭിച്ചു.