സൗദി ഉടമസ്ഥതയില്‍ ഉള്ള കമ്പനികളുടെ നടത്തിപ്പിന് വിദേശികള്‍ക്ക് അനുമതി

റിയാദ് : സൗദി ഉടമസ്ഥതയിലുള്ള കമ്പനികളുടെ നടത്തിപ്പിനു വിദേശികള്‍ക്ക് അനുമതി നല്‍കാന്‍ സൗദി അറേബ്യ തീരുമാനിച്ചു.
ഒരു വിദേശിക്ക് സൗദി കമ്പനി കൈകാര്യം ചെയ്യുന്നതിനോ ജുഡീഷ്യല്‍ ഉത്തരവിലൂടെ സൗദി പൗരന്റെ അധികാരങ്ങള്‍ കൈമാറുന്നതിനോ അനുവാദമില്ലെന്ന മുന്‍ മന്ത്രിസഭാ തീരുമാനം നീതിന്യായ മന്ത്രാലയം റദ്ദാക്കി.

ഈ വിഷയം പഠിക്കാന്‍ വാണിജ്യ മന്ത്രാലയം രൂപീകരിച്ച ഒരു വര്‍ക്കിംഗ് ടീം നടത്തിയ വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ സൗദി കമ്ബനികളുടെ മാനേജര്‍മാരായി വിദേശികളെ നിയമിക്കുന്നതിലും അവര്‍ക്ക് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കുന്നതിലും എതിര്‍പ്പില്ലെന്ന നിഗമനത്തിലെത്തിയതിനെ തുടര്‍ന്നാണ് സുപ്രധാന മന്ത്രിസഭാ തീരുമാനം ഉണ്ടായത്.