ഖ​ത്ത​ർ-​യു​എ​ഇ വി​മാ​ന സ​ർ​വീ​സ് പു​നഃ​രാ​രംഭിക്കുന്നു

ദു​ബാ​യ്: ഖ​ത്ത​ർ-​യു​എ​ഇ വി​മാ​ന സ​ർ​വീ​സ് ശ​നി​യാ​ഴ്ച വീണ്ടും പു​നഃ​രാ​രം​ഭി​ക്കാനൊരുങ്ങുന്നു. ഖ​ത്ത​റു​മാ​യു​ള്ള എ​ല്ലാ അ​തി​ർ​ത്തി​ക​ളും തുറക്കുമെന്ന് യു​എ​ഇ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം അറിയിക്കുകയുണ്ടായി.ജി​സി​സി ഉ​ച്ച​കോ​ടി​യി​ലെ ക​രാ​റി​ൽ ഒ​പ്പു​വെച്ച​തോ​ടെ​യാ​ണ് ഗ​താ​ഗ​ത​ങ്ങൾ യു​എ​ഇ പു​ന​രാ​രം​ഭി​ക്കു​ന്ന​ത്.ഖ​ത്ത​റി​നെ​തി​രാ​യ ഉ​പ​രോ​ധം അ​വ​സാ​നി​പ്പി​ക്കു​ന്ന ക​രാ​റിലാണ് ഒപ്പ് വച്ചത് .

അ​ട​ച്ച ക​ര, നാ​വി​ക, വ്യോ​മ അ​തി​ർ​ത്തി​ക​ൾ തി​ങ്ക​ളാ​ഴ്ച രാ​ത്രി​ത​ന്നെ തു​റ​ന്നി​രു​ന്നു.