അബുദാബിയിൽ സൗജന്യ വാക്സിൻ 97 ഇടങ്ങളിൽ

അബുദാബി: അബുദാബിയിൽ സൗജന്യ കോവിഡ് പ്രതിരോധ വാക്സിൻ 97 ഇടങ്ങളിൽ വിതരണം ചെയ്യും. എമിറേറ്റിലെ എല്ലാ താമസക്കാർക്കും വാക്സിൻ സൗജന്യമായിരിക്കുമെന്ന് അബുദാബി മീഡയ ഓഫിസ് അറിയിച്ചു. പ്രത്യേക ബുക്കിങ് ഇല്ലാതെ കുത്തിവയ്പ്പ് ലഭ്യമായിരിക്കും.

18 വയസിനു താഴെയുള്ളവർക്കും ഗർഭിണികൾക്കും മുലയൂട്ടുന്നവർക്കും വാക്സിനുകളോട് അലർജിയുള്ളവർ തുടങ്ങിയവർക്ക് കുത്തിവയ്പ്പ് സ്വീകരിക്കേണ്ടതില്ല.

അൽഐനിൽ അൽ ഹയർ ഹെൽത്ത് സെന്റർ, അൽ ഹിലി, അൽ ജാഹിലി, മെസ്യാദ്, മുവൈജി, നെയ്മ ഹെൽത്ത് സെന്ററുകളിലും, ഊദ് അൽ തോബ ഡയഗ്നോസ്റ്റിക് ആൻഡ് സ്‌ക്രീനിങ് സെന്റർ, അൽ ക്വാ ഹെൽത്ത് കെയർ സെന്റർ, അൽ ഷൈ്വബ്, സ്വീഹാൻ ഹെൽത്ത് സെന്ററുകൾ, അൽ തൊവ്വയ്യ ചിൽഡ്രൻസ് സ്പെഷ്യാലിറ്റി സെന്റർ, അൽ യഹാർ, റെം ഹെൽത്ത് കെയർസെന്റർ എന്നിവിടങ്ങളിലും ലഭ്യമാണ്. അൽ ദഫ്ര മേഖലയിലെ ഗായതി ഹോസ്പിറ്റൽ, ലിവ, മിർഫ, സില്ല എന്നിവിടങ്ങളിലെ ആശുപത്രികളിലും അൽ ധഫ്ര ഫാമിലി മെഡിസിൻ സെന്റർ, ഡെൽമ ആശുപത്രി, അബു അൽ അബ്യാദ് ക്ലിനിക്, സർ ബാനി യാസ് ക്ലിനിക്, ബുർജീൽ ഒയാസിസ് മെഡിക്കൽ സെൻർ, മെഡി ക്ലിനിക്ക് മദീനത് സായിദ് തുടങ്ങിയ കേന്ദ്രങ്ങളിലും വാക്സിൻ ലഭിക്കും.