സൗദിയില്‍ കോവിഡ് ബാധിച്ച് ആറു പേര്‍ മരിച്ചു

റിയാദ്: സൗദിയില്‍ കോവിഡ് ബാധിച്ച് ഇന്ന് ആറു പേര്‍ മരിച്ചു. ഇന്ന് 108 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. 138 പേര്‍ക്ക് കോവിഡ് നെഗറ്റീവായി.
ഇതോടെ രോഗമുക്തി നിരക്ക് 97.68 ശതമാനമായി. റിയാദ് -48, മക്ക -24, മദീന- 3, കിഴക്കന്‍ പ്രവിശ്യ- 15 എന്നിങ്ങനെയാണ് കൂടുതല്‍ പേര്‍ പൊസിറ്റീവായ നഗരങ്ങള്‍.
ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ മാത്രം 36,161 സ്രവ സാമ്പിളുകള്‍ ടെസ്റ്റ് നടത്തി.
രാജ്യത്ത് നിലവില്‍ കോവിഡ് നെഗറ്റീകാന്‍ ഇനി 2,170 പേര്‍ മാത്രമാണ്. ഇവരില്‍ 328 പേരുടെ നില ഗുരുതരമാണ്.