ടൂറിസ്റ്റ് വിസക്കാർക്ക് അബുദാബിയിൽ നേരിട്ടെത്താം

ദുബായ്: കോവിഡ് പ്രതിസന്ധിയെത്തുടർന്ന് വിമാനത്താവളത്തിൽ നേരിട്ടെത്തുന്നതിന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ ഇളവുവരുത്തി അബുദാബി. ടൂറിസ്റ്റ് വിസക്കാർക്ക് ഇനി വിമാനത്താവളത്തിൽ നേരിട്ടെത്താം. മറ്റു എമിറേറ്റുകളിലെത്തി റോഡ് മാർഗം അബുദാബിയിലേക്കു പോകേണ്ട ബുദ്ധിമുട്ട് ഇതോടെ ഒഴിവാകും.

ഐസിഎ ഗ്രീൻ സിഗ്നൽ ലഭിച്ച താമസ വിസക്കാർക്കു മാത്രമായി നേരത്തേ പ്രവേശനം പരിമിതപ്പെടുത്തിയിരുന്നു. ഇക്കാര്യത്തിലാണ് ഇപ്പോൾ ഇളവുണ്ടായിരിക്കുന്നത്. എന്നിരുന്നാലും കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധം. വിമാനത്താവളത്തിലെ പരിശോധനയിലും നെഗറ്റീവായാൽ 10 ദിവസം ക്വാറന്‍റീൻ. പോസിറ്റീവായാൽ 14 ദിവസം ഐസലോഷനിൽ കഴിയണം.