സൗദിയില്‍ മൊബൈലില്‍ ഇഖാമ സൂക്ഷിക്കാം

റിയാദ്: ഇഖാമയും ഇന്‍ഷൂറന്‍സ് രേഖകളും ഇനി ഇ ഫയലായി സൂക്ഷിക്കാം. പാസ്‌പോര്‍ട്ട് വിഭാഗം സേവന ആപ്പായ അബ്ശര്‍ ഓണ്‍ലൈന്‍ സംവിധാനത്തിലാണ് ഡിജിറ്റലായി ഇഖാമ സൂക്ഷിക്കാന്‍ കഴിയുന്നത്.
അബ്ശര്‍ ഇന്‍ഡിവിജല്‍ എന്ന മൊബൈല്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് മൈ സര്‍വീസില്‍ പോയാല്‍ പേരും പ്രൊഫൈല്‍ ചിത്രവും വരുന്നതിന് താഴെ ഡിജിറ്റല്‍ ഐ.ഡി ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയും. ബാര്‍ കോഡ് ഉള്‍പ്പെടെയുള്ള ഡിജിറ്റല്‍ കാര്‍ഡ് സ്‌ക്രീന്‍ ഷോര്‍ട്ട് എടുത്ത് മൊബൈലില്‍ തന്നെ സൂക്ഷിക്കാം.