ഗള്‍ഫ് ഐക്യത്തിന്റെ കാഹളവുമായി അല്‍ ഉല കരാര്‍;ഗള്‍ഫ്​ ഉച്ചകോടി സമാപിച്ചു

റിയാദ്: ഗള്‍ഫ് ഐക്യത്തിന്റെ കാഹളവുമായി അല്‍ ഉല കരാര്‍. 2021ലെ ജി.സി.സി ഉച്ചകോടി ലോക ചരിത്രത്തില്‍ ഒരു പുതിയ അധ്യായം കുറിച്ചു. പശ്ചിമേഷ്യയില്‍ നിലനിന്നിരുന്ന യുദ്ധസമാനമായ ഭീതിയും തര്‍ക്കവും അവസാനിച്ചതോടെ മൂന്നു വര്‍ഷക്കാലം നീണ്ടുനിന്ന ഉപരോധങ്ങള്‍ക്കും അവസാനമായി.

സൗദി അറേബ്യയും യു.എ.ഇയും ബഹ്​റൈനും 2017 ജൂണ്‍ മുതല്‍ ഖത്തറുമായുള്ള നയതന്ത്ര ബന്ധം വേര്‍പ്പെടുത്തുകയും ഉപരോധം ഏര്‍പ്പെടുത്തുകയും ചെയ്​തിരുന്നു. ഇതിന്​ അവസാനമായെന്നാണ്​ ഗള്‍ഫ്​ ​െഎക്യത്തി​െന്‍റ ‘അല്‍ഉല കരാര്‍’ വ്യക്തമാക്കുന്നത്​. ഗള്‍ഫ്​ രാജ്യങ്ങള്‍ക്കൊപ്പം ഖത്തറിനോട്​ ഉപരോധം പ്രഖ്യാപിച്ച ഇൗജിപ്​തും കരാറിലൊപ്പുവെച്ചിട്ടുണ്ട്​. ഇൗജിപ്​ഷ്യന്‍​ വിദേശകാര്യ മന്ത്രി സാമിഹ്​ ശുക്​രിയാണ്​ ഒപ്പിട്ടത്​. അമേരിക്കന്‍ പ്രസിഡന്‍റി​െന്‍റ മുതിര്‍ന്ന ഉപദേഷ്​ടാവ്​ ജാരെഡ്​ കുഷ്​നര്‍, ഒ.​െഎ.സി സെക്രട്ടറി ജനറല്‍ ഡോ. യൂസുഫ്​ ബിന്‍ അഹ്​മദ്​ അല്‍ഉതൈമിന്‍, അറബ്​ ലീഗ്​ സെക്രട്ടറി ജനറല്‍ അഹ​മ്മദ്​ അബൂഗൈത്​, ജി.സി.സി സെക്രട്ടറി ജനറല്‍ ഡോ. നാഇഫ്​ ഫലാഹ്​ മുബാറക്​ അല്‍ഹജ്​റഫ്​ തുടങ്ങിയവരും പ​ െങ്കടുത്തു. ഗള്‍ഫ്​ സഹകരണ കൗണ്‍സിലി​െന്‍റ സുപ്രീം കൗണ്‍സില്‍ ഉച്ചകോടി അല്‍ഉലയിലെ മറായ ഹാളില്‍ ചൊവ്വാഴ്​ച ഉച്ചകഴിഞ്ഞ്​ 2.30​നാണ്​ ആരംഭിച്ചത്​. സൗദി ഭരണാധികാരി സല്‍മാന്‍ രാജാവി​​െന്‍റ പ്രതിനിധിയായി കിരീടാവകാശി അമീര്‍ മുഹമ്മദ്​ ബിന്‍ സല്‍മാന്‍ ആണ്​ ഉച്ചകോടിയില്‍ അധ്യക്ഷത വഹിച്ചത്​.

കുവൈത്ത്​ അമീര്‍ ശൈഖ്​ നവാഫ്​ അല്‍അഹ്​മദ്​ അല്‍സ്വബാഹ്​, ഖത്തര്‍ അമീര്‍ ശൈഖ്​ തമീം ബിന്‍ ഹമദ്​ അല്‍താനി, യു.എ.ഇ വൈസ്​ പ്രസിഡന്‍റ്​ ശൈഖ്​ മുഹമ്മദ്​ ബിന്‍ റാഷിദ്​, ബഹ്​ റൈന്‍ കിരീടാവകാശി അമീര്‍ സല്‍മാന്‍ ബിന്‍ ഹമദ്​ ആലു ഖലീഫ, ഒമാന്‍ ഉപപ്രധാനമന്ത്രി ഫഹദ്​ ബിന്‍ മഹ്​മൂദ്​ ആലു സഉൗദ്​ എന്നിവര്‍ സമ്മേളനത്തില്‍ സംബന്ധിച്ചു​. ഇൗ ആറ്​ നേതാക്കളും​ അതത്​ രാജ്യങ്ങളെ പ്രതിനിധീകരിച്ച്‌​ കരാറില്‍ ഒപ്പുവെച്ചു​. ചൊവ്വാഴ്​ച രാവിലെ 11 മുതലാണ്​ നേതാക്കള്‍​ അല്‍ഉലാ വിമാനത്താവളത്തിലെത്തി തുടങ്ങിയത്​. കിരീടാവകാശി അമീര്‍ മുഹമ്മദ്​ ബിന്‍ സല്‍മാനും ജി.സി.സി സെക്രട്ടറി ജനറല്‍ ഡോ. നാഇഫ്​ ഫലാഹ്​ അല്‍ഹജ്​റഫും ചേര്‍ന്ന്​ സ്വീകരിച്ചു​. നാല്​ വര്‍ഷത്തിലധികമായി തുടരുന്ന ഖത്തര്‍ ഉപരോധം നീക്കിക്കൊണ്ടുള്ള പ്രഖ്യാപനം ഉച്ചകോടിയിലുണ്ടാകുമെന്നതിനാല്‍ 41ാമത്​ ജി.സി.സി ഉച്ചകോടിയെ ഗള്‍ഫ്​, അറബ്​ ലോകത്തെ ജനങ്ങള്‍ ഏറെ പ്രധാന്യത്തോടെയാണ്​ ഉറ്റുനോക്കിയിരുന്നത്​.

ഉച്ചകോടിയില്‍ ഖത്തര്‍ അമീറി​െന്‍റ സാന്നിധ്യം ഏറെ ​​​​ശ്രദ്ധേയമായി. ഉപരോധത്തിനു ശേഷം ആദ്യമായാണ്​ ഖത്തര്‍ അമീര്‍ ജി.സി.സി ഉച്ചകോടിയില്‍ പ​െങ്കടുക്കുന്നത്​. ഗള്‍ഫ്​ രാജ്യങ്ങളുടെ ഭാവി, സഹകരണം, പ്രാദേശിക അന്തര്‍ദേശീയ തലത്തിലെ പങ്കാളിത്തം, നേരിടുന്ന വെല്ലുവിളികള്‍ എന്നിവ ചര്‍ച്ച ചെയ്​തതിലുള്‍​പ്പെടും. വെല്ലുവിളികളെ അഭിമുഖീകരിക്കാന്‍ ജി.സി.സി രാജ്യങ്ങളുടെ ഗതി ശരിയാക്കുന്നതിനും സംയുക്തമായ പ്രവര്‍ത്തനങ്ങള്‍ ​കാര്യക്ഷമമാക്കുന്നതിനും ​െഎക്യവും സഹകരണവും കൂടുതല്‍ ശകതിപ്പെടുത്തുന്നതിനുള്ള റൂട്ട്​​ മാപ്പായിരുന്നു കിരീടാവകാശിയുടെ പ്ര​സംഗം. ഉച്ചകോടിയില്‍ പ​െങ്കടുക്കുന്ന സൗദി ഒൗദ്യോഗിക സംഘത്തില്‍ വിദേശകാര്യ മന്ത്രി അമീര്‍ ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍, സഹമന്ത്രി ഡോ. മുസാഇൗദ്​ ബിന്‍ മുഹമ്മദ്​ അല്‍അയ്​ബാന്‍ എന്നിവരുള്‍പ്പെട്ടിരുന്നു.