മലയാളി സാമൂഹ്യപ്രവര്‍ത്തകന്‍ സൗദിയില്‍ നിര്യാതനായി

ജുബൈല്‍: ജുബൈല്‍ ഒ.ഐ.സി.സി കുടുംബവേദി പ്രസിഡന്റ് കോട്ടയം കാഞ്ഞിരപ്പള്ളി സലിം വെളിയത്ത്(50) സൗദിയില്‍ നിര്യാതനായി. കുളിമുറിയില്‍ കുഴഞ്ഞുവീഴുകയായിരുന്നു. വൈകിയും കാണാത്തതിനെത്തുടര്‍ന്ന് വാതില്‍ പൊളിച്ചു നോക്കിയപ്പോഴാണ് ബോധരഹിതനായി കിടക്കുന്നത് കണ്ടത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. 20 വര്‍ഷമായി ജുബൈലിലുള്ള ഇദ്ദേഹം അരാംകോ കമ്പനിയില്‍ ക്വാളിറ്റി ഇന്‍സ്‌പെക്ടര്‍ ആയിരുന്നു. ഭാര്യ: റിനി. മക്കള്‍: റിസാല്‍, റാഹില്‍. മൃതദേഹം ജുബൈല്‍ ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍.