സൗദിയില്‍ പള്ളികളില്‍ നമസ്‌കാരം നടക്കുമ്പോള്‍ കടകള്‍ തുറന്നുവെച്ചാല്‍ അടപ്പിക്കില്ല; പക്ഷേ നടപടി ഉണ്ടാകും

റിയാദ്: സൗദി അറേബ്യയില്‍ നമസ്‌കാര സമയങ്ങളില്‍ കടകള്‍ അടപ്പിക്കുന്നതിന് പുതിയ രീതി. മുന്‍കാലങ്ങളിലെ പോലെ സൗദിയില്‍ മതകാര്യ വകുപ്പ് ഉദ്യോഗസ്ഥര്‍ നമസ്‌കാര സമയങ്ങളില്‍ നിര്‍ബന്ധിച്ച് കടകള്‍ അടപ്പിക്കില്ല. പകരം പരമാവധി മൂന്ന് പ്രാവശ്യം മുന്നറിയിപ്പ് നല്‍കുകയായിരിക്കും മതകാര്യ പോലീസ് ആദ്യം ചെയ്യുക. കടയുടമ നിയമം ലംഘിച്ച് അടയ്ക്കാതിരിക്കുകയാണെങ്കില്‍ മതകാര്യ വകുപ്പ് ഉദ്യോഗസ്ഥര്‍ പോലീസിന് റിപ്പോര്‍ട്ട് ചെയ്യും. തുടര്‍ന്ന്, നിയമ ലംഘകനെതിരെ പോലീസ് നടപടി സ്വീകരിക്കും.

പുതിയ നിയമ നടപടി സംബന്ധിച്ച് മതകാര്യ വകുപ്പ് മേധാവി ശൈഖ് അബ്ദുറഡ്മാന്‍ അസനദാണ് അറിയിച്ചത്. അല്‍ അറേബ്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. മതകാര്യ വകുപ്പ് ടൂറിസം വകുപ്പുമായി യോജിച്ച പ്രവര്‍ത്തന പദ്ധതിയുണ്ട്. വിനോദസഞ്ചാര മന്ത്രാലയത്തിന്റെ സംയുക്ത പ്രവര്‍ത്തന സംവിധാനവുമായി സഹകരിക്കുന്ന ആദ്യ സ്ഥാപനങ്ങളിലൊന്നാണ് മതകാര്യ കമ്മിഷന്‍. വിനോദസഞ്ചാരികളെ സ്വീകരിക്കാന്‍ മതകാര്യ കമ്മീഷന്‍ അംഗങ്ങള്‍ക്ക് പരിശീലനം നല്‍കിയിട്ടുണ്ട്. ടൂറിസം അതോറിറ്റി മതകാര്യ വിഭാഗം അംഗങ്ങള്‍ക്കായി അതിഥികളെ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് 20 മുതല്‍ 25 വരെ കോഴ്‌സുകള്‍ നല്‍കുകയുണ്ടായി