ദുബായില്‍ എക്‌സ്‌പോ വേദികളിലേക്കും മെട്രൊ ട്രെയിന്‍

ദുബായ്: ലോകരാജ്യങ്ങള്‍ സംഗമിക്കുന്ന എക്‌സ്‌പോ വേദിയിലേക്കുള്ള റൂട്ട് 2020 മെട്രോ പാതയില്‍ സര്‍വീസ് ആരംഭിച്ചു.
15 കിലോമീറ്റര്‍ പാതയില്‍ ജബല്‍അലി, ദ് ഗാര്‍ഡന്‍സ്, ഡിസ്‌കവറി ഗാര്‍ഡന്‍സ്, അല്‍ ഫര്‍ജാന്‍ സ്റ്റേഷനുകളെ ബന്ധിപ്പിച്ചാണ് നിലവില്‍ സര്‍വീസ്. ജുമൈറ ഗോള്‍ഫ് എസ്റ്റേറ്റ്‌സ്, ദുബായ് ഇന്‍വെസ്റ്റ്‌മെന്റ് പാര്‍ക്ക്, എക്‌സ്‌പോ സ്റ്റേഷനുകള്‍ വൈകാതെ തുറക്കും.

എക്‌സ്‌പോ പാതയില്‍ ഇരുദിശയിലേക്കും മണിക്കൂറില്‍ 46,000 പേര്‍ക്കു യാത്ര ചെയ്യാനാകും. പുലര്‍ച്ചെ 5 മുതല്‍ രാത്രി 12 വരെയാണു സര്‍വീസ്. വ്യാഴാഴ്ച രാത്രി ഒന്നുവരെയും വെള്ളിയാഴ്ചകളില്‍ രാവിലെ 10 മുതല്‍ രാത്രി ഒന്നുവരെയും. 1100 കോടി ദിര്‍ഹം ചെലഴിച്ചാണ് എക്‌സ്‌പോ പാത പൂര്‍ത്തിയാക്കിയത്.