ഖത്തറില്‍ ഹോം ക്വാറന്റൈന്‍ നടപടികള്‍ ലംഘിച്ചതിന് നാലു പേര്‍ കൂടി അറസ്റ്റില്‍

ഖത്തറില്‍ ഹോം ക്വാറന്റൈന്‍ നടപടികള്‍ ലംഘിച്ചതിന് നാലു പേര്‍ കൂടി അറസ്റ്റില്‍. കൊവിഡ് വ്യാപനം തടയുന്നതിനായി രാജ്യത്തെ ബന്ധപ്പെട്ട മന്ത്രാലങ്ങള്‍ നടപ്പാക്കിയ നിയമങ്ങള്‍ ലംഘിച്ചതിനാണ് നാലു പേരെ അറസ്റ്റു ചെയ്തത്.

സയീദ് ഫെതായ് സലിം റെഫ്ദ അല്‍ അഹ്ബാബി, സലിം മുഹമ്മദ് സലിം അല്‍ സയീഗി, സലിം മുഹമ്മദ് റാഷിദ് അല്‍ ബഹായ് അല്‍ മാരി, സലിം റാഷിദ് അലി അല്‍ സുനൈദ് അല്‍ മാരി എന്നിവരാണ് അറസ്റ്റിലായത്. ഇവരെ പ്രോസിക്യൂഷന് കൈമാറി.