കലാഭവൻ നവാസിന്‍റെ മകള്‍ നഹറിൻ നവാസ് സിനിമയില്‍

നടൻ കലാഭവൻ നവാസിന്‍റെയും ഭാര്യയും നടിയുമായ രഹ്നയുടേയും മകള്‍ നഹറിൻ നവാസ് അരങ്ങേറ്റം കുറിക്കുന്ന ചിത്രം കൺഫെഷൻസ് ഓഫ് എ കുക്കൂ’ റിലീസിനായി ഒരുങ്ങുന്നു. ജനുവരി 8ന് പ്രൈം റീൽസ് ഒടിടി പ്ലാറ്റ്‍ഫോമിലൂടെയാണ് റിലീസ് ചെയ്യുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചു.

മിമിക്രി പ്രോഗ്രാമുകളിലൂടേയും മിനി സ്ക്രീനിൽ കോമഡി ഷോകളിലൂടേയും സിനിമാലോകത്തേക്ക് എത്തിയ നടനാണ് കലാഭവന്‍ നവാസ്. നിരവധി ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. ഭാര്യ രഹ്നയും നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ജയ് ജിഥിന്‍ പ്രകാശ് സംവിധാനം ചെയ്യുന്ന ‘കണ്‍ഫഷന്‍സ് ഓഫ് എ കുക്കൂ’ എന്ന ചിത്രത്തിൽ നഹറിൻ പ്രധാന വേഷം അവതരിപ്പിക്കുന്നു. ഒരു അനാഥാലയത്തിൽ കഴിയുന്ന കൗമാരപ്രായത്തിലുള്ള രണ്ട് പെണ്‍കുട്ടികളുടെ ജീവിതം പ്രമേയമാക്കിയുള്ളതാണ് സിനിമ. നസീമ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ നഹറിന്‍ നവാസ് അവതരിപ്പിക്കുന്നത്. നടി ദുർഗകൃഷ്ണയാണ് സിനിമയിലെ നായിക. ചിത്രത്തിന്‍റെ കഥയൊരുക്കിയിരിക്കുന്നത് ദിനേശ് നീലകണ്ഠനാണ്.