റിയാദിന് 186 കിലോമീറ്റര്‍ അകലെ ഓറഞ്ച് വിളവെടുപ്പ് ഉത്സവം തുടങ്ങി

റിയാദ്: സൗദിയിലും ഓറഞ്ച് വിളവെടുപ്പ് തുടങ്ങി; റിയാദിന് 186 കിലോമീറ്റര്‍ അകലെയുള്ള ഹരീഖിലെ ഓറഞ്ച് തോട്ടത്തിലാണ് ഉത്സവപ്രതീതിയോടെ വിളവെടുപ്പ് തുടങ്ങിയത്.

കിലോമീറ്ററുകളുടെ വിസ്​തൃതിയില്‍ കിടക്കുന്ന ഓറഞ്ചു തോട്ടങ്ങളില്‍ നിന്ന് വിളവെടുപ്പ് നടത്തുന്നത് ഉത്സവ പ്രതീതിയില്‍ ആഘോഷിക്കുകയാണ് സ്വദേശികളും വിദേശികളും. ഈ ഓറഞ്ചു തോട്ടങ്ങളിലേക്ക് വിളവെടുപ്പ് കാലത്ത് സന്ദര്‍ശനം നടത്തുന്നത് സ്വദേശികള്‍ക്കും വിദേശികള്‍ക്കും ഒരുപോലെ ആഘോഷമാണ്.

ഡിസംബര്‍, ജനുവരി മാസങ്ങളിലായി 10 ദിവസങ്ങളിലാണ് വിളവെടുപ്പ്. തൊഴിലാളികളോടൊപ്പം മുതലാളിമാരും കുടുംബവും വിളവെടുപ്പിന് ഇറങ്ങി ഇതൊരു ഉത്സവമാക്കുകയാണ് പതിവ്. സന്ദര്‍ഷകര്‍ക്കും ഈ വിളവെടുപ്പില്‍ പങ്കുചേരാം എന്നതും കൂടുതല്‍ സന്ദര്‍ശകരെ ഇവിടേക്ക് ആകര്‍ഷിക്കുന്നുണ്ട്. മൂപ്പെത്തി പഴുത്ത ഓറഞ്ചുകള്‍​ മരങ്ങളില്‍ നിന്ന് തന്നെ പറിച്ചെടുത്ത്​ കുറഞ്ഞ വിലനല്‍കി സ്വന്തമാക്കാം എന്നതും കൂടുതല്‍ ആളുകളെ ഇങ്ങോട്ട് ആകര്‍ഷിക്കുന്നു.

നിരവധി പ്രവാസി കുടുംബങ്ങള്‍ എത്തുന്നുണ്ട് ഈ വിളവെടുപ്പ് ആഘോഷത്തില്‍ പങ്കുചേരാന്‍. കഴിഞ്ഞ അഞ്ചു വര്‍ഷമായി വിളവെടുപ്പ് വലിയ ആഘോഷമാക്കി നടത്തുകയാണ് ഹരീഖ് മുനിസിപ്പാലിറ്റി. ഹരീഖി​െന്‍റ വിവിധ ഭാഗങ്ങളില്‍ കൃഷി ചെയ്യുന്ന വിവിധ ഇനത്തില്‍പെട്ട ഓറഞ്ചുകള്‍ ഇവിടെയുള്ള വിപണന കേന്ദ്രത്തില്‍ എത്തിക്കുകയും കച്ചവടക്കാര്‍ക്ക് നല്‍കുകയുമാണ് രീതി. സന്ദര്‍ശകരെ കൂടാതെ സൗദിയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കച്ചവടക്കാരും ഇവിടെ എത്തുന്നുണ്ട്. ഈ ഫെസ്​റ്റിവല്‍ സമയത്ത്​ വലിയ വാഹനങ്ങളില്‍ ദൂരെനിന്നു കുടുംബങ്ങളെ സന്ദര്‍ശനത്തിനായി കൊണ്ടുവരുന്ന കൂട്ടയ്മകളുടെ ടൂര്‍ പാക്കേജ് ടീമുകളും സജീവമാണ്. 7304പേരാണ് ഈ ചെറിയ വില്ലേജില്‍ താമസിക്കുന്നത്. അതിലേറെയും കൃഷി ചെയ്യാനായി താമസിക്കുന്നവരാണ