ചികിത്സയ്ക്കായി നാട്ടിലെത്തിയ മലയാളി വീട്ടിലെത്തിയ ഉടന്‍ മരിച്ചു

ദമാം: സൗദിയില്‍ നിന്ന്​ ചികിത്സയ്ക്കായി നാട്ടിലെത്തിയ മലയാളി വീട്ടിലെത്തിയ ഉടന്‍ മരിച്ചു. കൊല്ലം ചവറ കൊട്ടുകാട് സ്വദേശി
മിദ്​ലാജ് ഇബ്രാഹീം ആണ്​ മരിച്ചത്​. ദമാമില്‍ നിന്ന്​ ചാര്‍ട്ടേഡ് വിമാനത്തില്‍ നാട്ടിലെത്തുകയായിരുന്നു​. എയര്‍പോര്‍ട്ടില്‍ നിന്ന് ഭാര്യ ഷംനയോടൊപ്പമാണ് വീട്ടിലെത്തിയത്. മക്കളെ കണ്ടയുടനെ മരണം സംഭവിക്കുകയായിരുന്നു.

നേരത്തെ വൃക്കരോഗം മൂലം മിദ്​ലാജ് സൗദിയിലെ ജോലി ഉപേക്ഷിച്ചു നാട്ടില്‍ പോയിരുന്നു. എന്നാല്‍ സാമ്ബത്തിക പ്രതിസന്ധിയില്‍ അകപ്പെട്ട് വീണ്ടും സൗദിയിലേക്ക്​ പോകുകയായിരുന്നു. വാടക വീട്ടിലാണ് കുടുംബം താമസിക്കുന്നത്.

രണ്ടു വര്‍ഷം മുമ്ബാണ് ഹഫര്‍ അല്‍ബാത്വിനിലെ ഒരു ബഖാലയിലേക്ക് ജോലിയ്ക്കായി തിരിച്ചു പോയത്. അതിനിടെ വൃക്കരോഗം മൂര്‍ച്ചിക്കുകയായിരുന്നു. അവശനായതോടെയാണ് ചികിത്സക്ക്​ വേണ്ടി നാട്ടിലേക്ക് തിരിച്ചത്. ഹാഫര്‍ അല്‍ബാത്വിനിലെ പ്രവാസി സാംസ്കാരിക വേദി അനുശോചനം അറിയിച്ചു