സൗദി എയര്‍ലൈന്‍സില്‍ കൂടുതല്‍ സ്വദേശി യുവതികള്‍

റിയാദ്: സൗദി അറേബ്യന്‍ എയര്‍ലൈന്‍സില്‍(സൗദിയ) 50 സ്വദേശി വനിതകളെ എയര്‍ഹോസ്റ്റസുമാരായി നിയമിക്കുന്നു. ജിദ്ദ, റിയാദ് മേഖലകളില്‍ രണ്ടു മാസത്തെ പരിശീലനത്തിന് ശേഷമായിരിക്കും സര്‍വീസ്. സെക്കന്‍ഡറി വിദ്യാഭ്യാസവും ഇംഗ്ലീഷില്‍ ആശയവിനിമയവും നടത്താന്‍ കഴിയുന്ന 20നും 30നും ഇടയില്‍ പ്രായമുള്ളവര്‍ക്കാണ് അവസരം.
സൗദിയ കോ-പൈലറ്റ് തസ്തികയില്‍ 100 ശതമാനം സ്വദേശി സംവരണം ഏര്‍പ്പെടുത്തിയിരുന്നു. ബജറ്റ് എയര്‍ലൈനായ നാസ് എയറാണ് സ്വദേശി വനിതകള്‍ക്ക് അവസരം നല്‍കിയത്.