ജി.സി.സി ഉച്ചകോടിയിലേക്ക് ഖത്തര്‍ അമീറിനെ ക്ഷണിച്ച് സൗദി രാജാവ്

റിയാദ്: 41-ാമത് ജി.സി.സി ഉച്ചകോടിയിലേക്ക് ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനിക്ക് സൗദി രാജാവിന്റെ ക്ഷണം. ജി.സി.സി സെക്രട്ടറി ജനറല്‍ ഡോ. നായിഫ് ബിന്‍ ഫലാഹ് അല്‍ ഹജ്‌റഫ് ദോഹ പാലസിലെത്തി ഖത്തര്‍ അമീറിന് ഉച്ചകോടിയില്‍ പങ്കെടുക്കാനുള്ള ഔദ്യോഗിക ക്ഷണക്കത്ത കൈമാറി.
ജനുവരി അഞ്ചിന് സൗദിയിലാണ് ഉച്ചകോടി നടക്കുക. ഖത്തറിനെതിരായ ഉപരോധവും തുടര്‍ന്നുള്ള ഗള്‍ഫ് പ്രതിസന്ധിയും പരിഹരിക്കാനുള്ള അന്തിമ തീരുമാനം ജി.സി.സി ഉച്ചകോടിയില്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷ.