ഗള്‍ഫ് രാജ്യങ്ങളിലടക്കം സി.ബി.എസ്.ഇ പരീക്ഷാ തീയതി പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി: ഗള്‍ഫ് രാജ്യങ്ങളിലടക്കം സി.ബി.എസ്.ഇ പത്ത്, 12 ക്ലാസുകളിലെ പരീക്ഷാ തീയതി പ്രഖ്യാപിച്ചു. മെയ് നാലു മുതല്‍ ജൂണ്‍ പത്തുവരെയാണ് പരീക്ഷ. പ്രാക്ടിക്കല്‍ പരീക്ഷ മാര്‍ച്ച മാസം നടക്കും. ജൂലൈ15നകം പരീക്ഷാഫലം പ്രഖ്യാപിക്കും.
cbse.nic.in എന്ന വെബ്‌സൈറ്റ് വഴി വിദ്യാര്‍ഥികള്‍ക്ക് ഓരോ പരീക്ഷയുടെയും തീയതിയും സമയവും ലഭ്യമാകും. ഇതോടൊപ്പം പരീക്ഷയ്ക്കായുള്ള നിര്‍ദേശങ്ങളുമുണ്ടാകും.
കോവിഡ് വൈറസ് ബാധയെത്തുടര്‍ന്ന് സ്‌കൂളുകളിലെല്ലാം ഓണ്‍ലൈന്‍ ക്ലാസുകളാണ്. ഗള്‍ഫ് രാജ്യങ്ങളടക്കം ഇതേദിവസങ്ങളില്‍ പരീക്ഷ നടക്കും. വിവിധ വിഷയങ്ങളിലെ മാതൃകാ ചോദ്യ പേപ്പര്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്. സിലബസില്‍ 30 ശതമാനം കുറവ് വരുത്തിയാണ് ഇത്തവണ പരീക്ഷ നടക്കുന്നത്.