സൗദിയില്‍ 30 ലക്ഷം ഡോസ് കോവിഡ് വാക്സീന്‍ കൂടി

സൗദിയില്‍ 30 ലക്ഷം ഡോസ് ഫൈസര്‍ കോവിഡ് വാക്സീന്‍ കൂടി 2021 മേയ് അവസാനത്തോടെ എത്തുമെന്ന് ആരോഗ്യമന്ത്രാലയം. ഡിസംബര്‍ 16ന് തുടങ്ങിയ വാക്സീന്‍ വിതരണം പുരോഗമിക്കുകയാണ്. സിഹതീ ആപ്പ് വഴി ഇതിനകം റജിസ്റ്റര്‍ ചെയ്ത 5 ലക്ഷത്തിലേറെ പേരില്‍നിന്ന് മുന്‍ഗണനാ ക്രമം അനുസരിച്ചാണ് വാക്സീന്‍ നല്‍കിവരുന്നത്. 3 ഘട്ടമായാണ് വാക്സീന്‍ വിതരണമെന്നും ശേഷിച്ചവര്‍ എത്രയും വേഗം റജിസ്റ്റര്‍ ചെയ്യണമെന്നും അഭ്യര്‍ഥിച്ചു.

അതേസമയം സൗദി അറേബ്യയില്‍ കൊവിഡ് ബാധിച്ച്‌ എട്ട് പേര്‍ കൂടി മരിച്ചു. പുതുതായി 149 പേര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു. 159 രോഗബാധിതര്‍ സുഖം പ്രാപിച്ചു. ഇതോടെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്ത കൊവിഡ് കേസുകളുടെ ആകെ എണ്ണം 362488 ഉം രോഗമുക്തരുടെ എണ്ണം 353512 ഉം ആയി. മരണസംഖ്യ 6204 ആയി ഉയര്‍ന്നു.