സൗദിയില്‍ കോവിഡ് ബാധിച്ച് ഇന്ന് 10 മരണം

റിയാദ്: സൗദിയില്‍ ഇന്ന് കോവിഡ് ബാധിച്ച് 10 മരണം. 24 മണിക്കൂറിനിടെ 170 കൊവിഡ് രോഗികള്‍ രോഗ മുക്തരായതായി സഊദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 113 പേര്‍ക്ക് പുതുതായി കോവിഡ് സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്.
നിലവില്‍ 2,705 രോഗികളാണ് രാജ്യത്ത് വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്. ഇവരില്‍ 387 രോഗികള്‍ അതീവ ഗുരുതരാവസ്ഥയിലുമാണ്.
ഇതോടെ രാജ്യത്തെ വൈറസ് ബാധയേറ്റുള്ള മരണം 6,214 ആയും വൈറസ് ബാധിതര്‍ 362,601 ആയും ഉയര്‍ന്നിട്ടുണ്ട്. ഇന്ന് 170 രോഗികള്‍ രോഗ മുക്തി നേടിയതോടെ രാജ്യത്തെ രോഗ മുക്തി നേടിയവരുടെ എണ്ണം 353,682 ആയും ഉയര്‍ന്നു.