സൗദിയില്‍ ഇടിമിന്നലിനും മഴയ്ക്കും സാധ്യത


റിയാദ്: സൗദിയില്‍ വിവിധ പ്രദേശങ്ങളില്‍ ഇടിമിന്നലും ശക്തമായ മഴയുമുണ്ടാകുമെന്ന് കാലാവസ്ഥ മുന്നറിയിപ്പ്. തലസ്ഥാന നഗരമായ റിയാദ്, കിഴക്കന്‍ മേഖലകള്‍, വടക്കന്‍ അതിര്‍ത്തി പ്രദേശങ്ങ, ജൗഫ്, തബൂക്ക്, ഹൈല്‍, ഖസീം എന്നിവിടങ്ങളില്‍ ഇടിമിന്നലിനും മഴയ്ക്കും സാധ്യതയുണ്ടെന്നും കാറ്റുണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്. ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തില്‍ നിന്നുള്ള മുന്നറിയിപ്പിനെത്തുടര്‍ന്നാണ് പ്രതിരോധ വകുപ്പിന്റെ നിര്‍ദേശം. അപകടസാധ്യതയുള്ള സ്ഥലങ്ങളില്‍ നിന്നു വിട്ടുനില്‍ക്കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
അതേസയം റിയാദില്‍ തണുപ്പും കൂടി. ഇന്നലെ എട്ട് ഡിഗ്രിയായി കുറഞ്ഞു. കൂടിയ ചൂട് 21 ആണ്. വരും ദിവസങ്ങളില്‍ തണുപ്പില്‍ നേരിയ മാറ്റമുണ്ടാകും. 12 ഡിഗ്രിയായി വര്‍ധിക്കും.