ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ താനി കോവിഡ് വാക്‌സിന്‍ സ്വീകരിച്ചു

ദോഹ: ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ താനി കോവിഡ് വാക്‌സിന്‍ സ്വീകരിച്ചു. “ഇന്ന് ഞാന്‍ കോവിഡ് -19 വാക്സിന്‍ എടുത്തു, ഈ പകര്‍ച്ചവ്യാധിയില്‍ നിന്ന് എല്ലാവര്‍ക്കും സുരക്ഷയും സംരക്ഷണവും നേരുന്നു, “എന്ന് അമീര്‍ തന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തു. അമീര്‍ തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ ഇതുമായി ബന്ധപ്പെട്ട ചിത്രങ്ങള്‍ പങ്കുവയ്ക്കുകയും ചെയ്തു.