സൗദിയില്‍ ഇനി ഇന്ത്യന്‍ ബസുകള്‍ ഓടും

സൗദി അറേബ്യയില്‍ പുതിയ പാസഞ്ചര്‍ ബസ് മോഡലുകള്‍ അവതരിപ്പിച്ച് ഇന്ത്യയിലെ മുന്‍നിര വാഹനനിര്‍മ്മാതാക്കളായ അശോക് ലെയ്‌ലാന്‍ഡ്. 70 സീറ്റുകളുള്ള ഫാല്‍ക്കണ്‍ സൂപ്പര്‍, 26 സീറ്റര്‍ ഗാസല്‍ എന്നിവയാണ് കമ്പനി പുറത്തിറക്കിയത്. വെര്‍ച്വലായി രണ്ട് ബസുകളുടെയും ലോഞ്ചിങ്ങ് നടത്തി. സൗദി അറേബ്യയിലെ കമ്പനിയുടെ എക്‌സ്‌ക്ലൂസീവ് ഡീലറായ അല്‍ ഗുരൈര്‍ ഗ്രൂപ്പിന്റെ വെസ്‌റ
വെസ്റ്റേണ്‍ ഓട്ടോയുമായി സഹകരിച്ചാണ് ചടങ്ങി നടത്തിയത്.
ലോകത്തിലെ ആദ്യത്തെ ഇന്‍ലൈന്‍ ഫ്യുവല്‍ ഇഞ്ചക്ഷന്‍ പമ്പ് എഞ്ചിന്‍ കൊണ്ട് സജ്ജീകരിച്ചിരിക്കുന്ന ഫാല്‍ക്കണ്‍ സൂപ്പര്‍, യൂറോ III, യൂറോ IV വിപണി മാനദണ്ഡങ്ങള്‍ (IEGR സാങ്കേതികവിദ്യ ഉപയോഗിച്ച്) അനുസരിക്കുന്നു. റോള്‍ ഓവര്‍ പ്രൊട്ടക്ഷന്‍, ഫയര്‍ റിട്ടാര്‍ഡന്റ് ഇന്റീരിയറുകള്‍ തുടങ്ങി നിരവധി ഗുണങ്ങള്‍ ഇവയിലുണ്ട്. നിലവില്‍ സൗദി അറേബ്യന്‍ നിരത്തുകളില്‍ അശോക് ലെയ്‌ലന്‍ഡിന്റെ 3,500 ബസുകള്‍ സര്‍വ്വീസ് നടത്തുന്നുണ്ട്.
2007 ല്‍ സ്ഥാപിതമായ റാസ് അല്‍ ഖൈമ പ്ലാന്റ് യൂറോപ്പ്, ആഫ്രിക്ക, മിഡില്‍ ഈസ്റ്റ് എന്നിവിടങ്ങളിലേക്ക് ബസുകള്‍ കയറ്റുമതി ചെയ്യുന്നുണ്ട്. പ്ലാന്റില്‍ ഇതുവരെ 20,000 ബസുകള്‍ നിര്‍മ്മിച്ചിട്ടുണ്ട്. ഇതില്‍ വലിയൊരു പങ്കും സൗദി അറേബ്യ ഉള്‍പ്പെടെ ഗള്‍ഫ് സഹകരണ കൗണ്‍സിലിലുള്ള രാജ്യങ്ങളിലെ റോഡുകളിലാണ് സഞ്ചരിക്കുന്നത്.