കരിപ്പൂര്‍ വിമാന ദുരന്തം; നഷ്ടപരിഹാരം വിതരണം ചെയ്തു

കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഉണ്ടായ വിമാന അപകടത്തില്‍ പരിക്കേറ്റവര്‍ക്കും, മരിച്ചവരുടെ കുടുംബങ്ങള്‍ക്കും നഷ്ടപരിഹാരം വിതരണം ചെയ്ത് എയര്‍ ഇന്ത്യ എക്‌സ്പ്രസ്. 4.25 കോടി രൂപയാണ് ആകെ നഷ്ടപരിഹാരമായി നല്‍കിയത്. വ്യോമയാന മന്ത്രി ഹര്‍ദീപ് സിംഗ് പുരിയാണ് ഇക്കാര്യം അറിയിച്ചത്.

നേരത്തെ അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അടിയന്തിരമായി നഷ്ടപരിഹാരം നല്‍കുമെന്ന് വ്യോമയാന മന്ത്രാലയം അറിയിച്ചിരുന്നു. ഇത് പ്രകാരം അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷവും, ഗുരുതരമായി പരിക്കേറ്റവര്‍ക്ക് 2 ലക്ഷം രൂപയുമാണ് വിതരണം ചെയ്തത്.

2020 ആഗസ്റ്റ് 17നായിരുന്നു കേരളത്തെ നടുക്കിയ വിമാന ദുരന്തം ഉണ്ടായത്. കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തിയ എയര്‍ ഇന്ത്യ എക്‌സ്പ്രസ് IX – 1538 വിമാനം ലാന്‍ഡിംഗിനിടെ തെന്നിമാറുകയായിരുന്നു. സംഭവത്തില്‍ പൈലറ്റും സഹ പൈലറ്റും മരിച്ചിരുന്നു. വിമാന ദുരന്തത്തില്‍ അന്വേഷണം പുരോഗമിക്കുകാണ്. ക്യാപ്‌റ്റന്‍ എസ് എസ് ചഹാറിനാണ് അന്വേഷണത്തിന്റെ ചുമതല.