കൊവിഡില്‍ അടിപതറി ദുബായ് ബജറ്റ് വിഹിതം വെട്ടിക്കുറക്കും

ദുബായ് സമ്പദ് ഘടനയെ കൊവിഡ് അടിമുടി പ്രതിസന്ധിയിലാക്കി. അടുത്ത വര്‍ഷത്തെ ബജറ്റ് വിഹിതം 15.5 ബില്യണായി ബജറ്റ് കുറയ്ക്കുമെന്നാണ് ദുബായ് പ്രഖ്യാപിച്ചു കഴിഞ്ഞു. ടൂറിസം മേഖലയില്‍ അടക്കം വലിയ തകര്‍ച്ചയാണ് ദുബായ് നേരിടുന്നത്.
യുഎഇയിലെ ഏഴ് എമിറേറ്റുകളില്‍ ഒന്നായ ദുബായ് 2020ല്‍ 18.1 മില്യണിന്റെ ബജറ്റാണ് ഒരുക്കിയത്. അതില്‍ രണ്ടര മില്യണിന്റെ ഇടിവാണ് ഇത്തവണ ഉണ്ടാവുന്നത്. ആഗോള വിപണിയിലുണ്ടായ തിരിച്ചടി ദുബായിയെ കാര്യമായി ബാധിച്ചിട്ടുണ്ട്. അതേസമയം ധനക്കമ്മിയും ദുബായിയെ പ്രതിസന്ധിയിലാക്കുന്നുണ്ട്.
ദുബായ് സമ്പദ് ഘടന മുന്നോട്ട് ചലിക്കുന്നത് ടൂറിസം മേഖലയെ കേന്ദ്രീകരിച്ചാണ്. റീട്ടെയില്‍ സര്‍വീസുകളും സമ്പദ് ഘടനയുടെ പ്രധാന ശക്തിയാണ്. എന്നാല്‍ കൊവിഡിനെ തുടര്‍ന്ന് അതിര്‍ത്തികളും വിമാനത്താവളങ്ങളും എല്ലാം ദുബായ് അടച്ചുപൂട്ടിയിരുന്നു. മാസങ്ങളോളം അടച്ചിട്ടത് വലിയ തിരിച്ചടിയായി മാറി. ഈ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ 10.8 ശതമാനം ജിഡിപി ഇടിവാണ് ദുബായില്‍ രേഖപ്പെടുത്തിയത്. ഈ വര്‍ഷം വളര്‍ച്ച ഇനിയും കുറയുമെന്നാണ് സര്‍ക്കാര്‍ കണക്കുകൂട്ടുന്നത്.