മക്കയില്‍ കാര്‍ മറിഞ്ഞു; ഒരു മരണം


മക്ക: മക്ക ഫോര്‍ത്ത് റിങ് റോഡില്‍ കാര്‍ മറിഞ്ഞ് ഒരാള്‍ മരിച്ചു. ആറ് പേര്‍ക്ക് പരുക്കേറ്റു. ചികിത്സയില്‍ കഴിയുന്നവരില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്.
പരുക്കേറ്റവരില്‍ അഞ്ചുപേരെ അന്‍നൂര്‍ സ്‌പെഷ്യലിസ്റ്റ് ആശുപത്രിയിലും ഒരാളെ അല്‍ സാഹിര്‍ കിങ് അബ്ദുല്‍ അസീസ് ആശുപത്രിയിലും പ്രവേശിപ്പിച്ചെന്ന് റെഡ് ക്രസന്റ് മക്ക വക്താവ് അറിയിച്ചു.